
നവീൻ ബാബുവിൻറെ മരണം; ‘കള്ളന് കഞ്ഞിവെച്ചയാളാണ് ജില്ലാ കളക്ടർ’; ആരോപണവുമായി ബിജെപി
നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർക്കെതിരെ ആരോപണവുമായി ബിജെപിയും. ഗൂഢാലോചനയിൽ കളക്ടറാണ് ഒന്നാം പ്രതിയെന്ന് ബിജെപി ജില്ലാ നേതാവ് എൻ ഹരിദാസ് ആരോപിച്ചു. കള്ളന് കഞ്ഞിവെച്ചയാളാണ് കളക്ടർ അരുൺ കെ വിജയൻ. ഗൂഢാലോചനയിൽ പങ്കുണ്ട്. വീഡിയോ ദൃശ്യങ്ങളിലെ മുഖഭാവം തന്നെ ശ്രദ്ധിച്ചാൽ ഇക്കാര്യം മനസിലാകും. കളക്ടറാണ് നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നാം പ്രതി. പി പി ദിവ്യ രണ്ടാം പ്രതിയാണ്. കളക്ടറുടെ ഫോൺ കോൾ പരിശോധിക്കണമെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. ദിവ്യ മാത്രമല്ല കളക്ടറും കേസിൽ…