
മലയാളത്തില്‍ ഒരു സിനിമയും തിയേറ്ററില്‍ നിന്ന് 100 കോടി നേടിയിട്ടില്ല’: സുരേഷ് കുമാര്‍
തിയേറ്ററില്‍ നിന്ന് 100 കോടി രൂപ വരുമാനം മലയാളത്തിലെ ഒരു സിനിമയും നേടിയിട്ടില്ലെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. 100 കോടിയെന്നു പറഞ്ഞ് പലരും പുറത്തുവിടുന്ന കണക്കുകള്‍ ഗ്രോസ് കലക്ഷനാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംവിധായകന്‍ കമല്‍, നടന്‍ മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. ”കുറച്ചൊക്കെ സത്യമായിരിക്കും. ബാക്കിയുള്ളതെല്ലാം വെറും പ്രചരണങ്ങളാണ്. ഇന്ന് ഞാന്‍ ഈ സംസാരിക്കുന്നതുവരെ മലയാളത്തില്‍ ഒരു സിനിമയും…