
കുവൈത്തിൽ റമദാനിൽ സംഭാവന പിരിക്കുന്നതിൽ നിയന്ത്രണം; പണം നൽകുന്നവരും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
റമദാനിൽ സംഭാവന പിരിക്കുന്നതില്‍ കടുത്ത നിയന്ത്രണം തുടര്‍ന്ന് കുവൈത്ത്. നിയമങ്ങളിൽ വീഴ്ച വരുത്തിയ 10 ചാരിറ്റികളുടെ പണപ്പിരിവ് നടത്താനുള്ള അനുമതി പിന്‍വലിച്ചു. സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി നല്കിയ സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് നിലവില്‍ പണം പിരിക്കാൻ അനുമതി. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നേരത്തെ 35 കിയോസ്കുകൾ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ അനധികൃത പണപ്പിരിവ് നടത്തിയ 20ലധികം കേസുകള്‍ രാജ്യത്ത് രജിസ്റ്റർ ചെയ്തതായി പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു….