
ദുരന്തമേഖലയിൽ ആവശ്യമുള്ള വോളണ്ടിയർമാർ മതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകളെത്തി വീഡിയോയെടുക്കുന്നു; മന്ത്രി
ദുരന്തമേഖലയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെന്ന പേരിൽ ചിലർ പണപ്പിരിവ് നടത്തുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.’വോളണ്ടിയർ പ്രവർത്തനങ്ങൾക്കായി ആവശ്യമുള്ള വോളണ്ടിയർമാർ മാത്രം മതി. വോളണ്ടിയർമാർ നല്ലരീതിയിലാണ് പ്രവർത്തിക്കുന്നത്. ആരെയും ചെറുതായി കാണുന്നില്ല. എന്നാലതിൽ കൃത്യമായ നിയന്ത്രണം വേണം. ചിലർ ദുരന്തമേഖയിൽ അനാവശ്യമായി വരികയും വീഡിയോ എടുക്കുകയുമൊക്കെ ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഇതിനെ ദുരന്ത ടൂറിസമായി കണ്ടുകൊണ്ട് വരുന്നവരുണ്ട്. ഡാർക്ക് ടൂറിസമായി കാണുന്നതിനെ നിയന്ത്രിക്കേണ്ടതുണ്ട്. അതുപോലെ…