
പശ്ചിമ ബംഗാൾ രാജ്ഭവനിലെ താത്കാലിക ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം
പശ്ചിമ ബംഗാള്‍ രാജ്ഭവനിൽ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാൻ രാജ്ഭവന്റെ നിര്‍ദേശം. ഗവർണർ സി വി ആനന്ദബോസിനെതിരെ താല്‍ക്കാലിക ജീവനക്കാരില്‍ ഒരാള്‍ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. നിലവില്‍ 40 താല്‍ക്കാലിക ജീവനക്കാരാണ് രാജ്ഭവനില്‍ ജോലി ചെയ്യുന്നത്. ജീവനക്കാർ എന്ത് ജോലി ചെയ്യുന്നു, എത്രകാലമായി രാജ്ഭവനിലുണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നിലവില്‍ രണ്ട് തവണ കൊല്‍ക്കത്ത പൊലീസ് ലൈംഗികാരോപണ പരാതിയില്‍ അന്വേഷണത്തിനായി രാജ്ഭവൻ സന്ദർശിച്ചിരുന്നു. അന്വേഷണവുമായി…