റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ; 3.54 ലക്ഷം അനുവദിച്ചു

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന പുതിയ സെർവർ വാങ്ങാനുളള തീരുമാനം, ഇതിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു.    

Read More

കളമശ്ശേരി സ്‌ഫോടന കേസ്; ഇന്ന് പെട്രോൾ പമ്പിലും വീട്ടിലും തെളിവെടുപ്പ്

കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും. സ്‌ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇനി തെളിവെടുക്കാനുള്ളത്. ഇന്നലെ തൃശൂർ കൊരട്ടിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ സ്‌ഫോടനത്തിന് ഉപയോഗിച്ച റിമോട്ടുകൾ പൊലീസ് കണ്ടെടുത്തിരുന്നു. നാല് ദിവസം കൂടി കസ്റ്റഡി കാലാവധി ശേഷിക്കേ കേസിൽ പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്. കളമശ്ശേരി സ്‌ഫോടനത്തിന്റെ നിർണായക തെളിവുകൾ ഇന്നലെയാണ് പൊലീസ് കണ്ടെടുത്തത്. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് കേസിലെ നിർണായക…

Read More