
ബിഹാറിൽ വീണ്ടും പാലം തകർന്നു; 1710 കോടി മുതൽമുടക്ക്
ബിഹാറിൽ വീണ്ടും പാലം തകർന്നു. ഗംഗാനദിക്ക് കുറുകെ നിർമാണത്തിലിരുന്ന സുൽത്താൻഗഞ്ജ്-അഗുവാനി പാലത്തിന്റെ ഭാഗമാണ് തകർന്നത്. നിർമ്മാണം തുടങ്ങി ഒമ്പത് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാലം തകരുന്നത്. 3.16 കിലോമീറ്റർ നീളമുള്ള പാലം 1710 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ആർക്കും പരിക്കില്ല എന്നാണ് വിവരം. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാലം തകർന്നത്. എസ്.കെ. സിംഗ്ല കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് പാലം നിർമ്മാണ കരാറെടുത്തത്. പാലം തകർന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും വന്നിട്ടില്ല. പാലം…