
മഴയ്ക്ക് പിന്നാലെ യുഎഇയിൽ തണുപ്പ് കൂടി; കഴിഞ്ഞ ദിവസം ജബൽ ജൈസിൽ രേഖപ്പെടുത്തിയത് 4.2 ഡിഗ്രി സെൽഷ്യസ് താപനില
കഴിഞ്ഞ ദിവസത്തെ മഴക്കു പിന്നാലെ യു.എ.ഇയിൽ താപനില കുറഞ്ഞ് തണുപ്പേറി. ശനിയാഴ്ച രാവിലെ അഞ്ചിന് റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തിയ 4.2 ഡിഗ്രി സെൽഷ്യസ്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ്. നേരത്തെ ജനുവരി ആദ്യത്തിൽ അൽഐനിലെ റക്നയിൽ രേഖപ്പെടുത്തിയ 5.3 ഡിഗ്രി സെൽഷ്യസിന്റെ റെക്കോഡാണ് കഴിഞ്ഞ ദിവസം ഭേദിച്ചത്. വെള്ളിയാഴ്ച മുതൽ രാജ്യത്ത് പലഭാഗത്തും മിന്നലോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. അജ്മാൻ ഒഴികെ ആറു എമിറേറ്റിലാണ് മിന്നലോടുകൂടിയ മഴ രേഖപ്പെടുത്തിയത്. അതോടൊപ്പം മിക്ക പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷമാണ്…