
ബഹ്റൈനിലെ കോൾഡ് സ്റ്റോറുകളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിക്കാൻ ആലോചന
ചെറുകിട കോൾഡ് സ്റ്റോറുകളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിക്കാൻ ആലോചന. മുതിർന്നവർക്കായി ഉദ്ദേശിച്ചിട്ടുള്ള എനർജി ഡ്രിങ്കുകൾ കുട്ടികൾ ഉപയോഗിക്കുന്നെന്ന പരാതി വ്യാപകമായതിനെതുടർന്നാണ് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാറിന്റെ നേതൃത്വത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 18 വയസ്സിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിയമവിരുദ്ധമാണെങ്കിലും കോൾഡ് സ്റ്റോറുകൾ ഇത് പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ പ്രായം പരിശോധിക്കാതെ എല്ലാവർക്കും വിൽക്കുകയാണ്. അതുകൊണ്ട് പ്രധാനപ്പെട്ട ഹൈപ്പർമാർക്കറ്റുകളിൽ മാത്രമായി വിൽപന പരിമിതപ്പെടുത്തണമെന്നാണ് നിർദേശം….