
തണുപ്പ് കാലം എത്തി ; വിനോദ സഞ്ചാരികളെ മാടി വിളിച്ച് ഒമാനിലെ ജമ്മ ഗ്രാമം
തണുപ്പു കാല വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി റുസ്താഖ് വിലായത്തിലെ ജമ്മ ഗ്രാമം. ഗ്രാമത്തിലെ സാഹസിക വിനോദവും പ്രകൃതി ഭംഗിയും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. ഗ്രാമത്തിലെ അൽ ഹറാസി ഗോത്രത്തിന്റെ ജീവിതരീതിയും മറ്റും ഒമാനി സംസ്കാരത്തെ അടുത്തറിയാനും സഹായകമാവും. ഗ്രാമത്തിലേക്ക് മലകയറുമ്പോൾ തന്നെ ഈന്ത മരങ്ങളുടെ നീണ്ട നിരകൾ സന്ദർശകർക്ക് ഹരം പകരുന്നതാണ്. ഗ്രാമത്തിലെ പുരാതന കോട്ടയും പ്രാദേശിക മസ്ജിദുമെല്ലാം വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. മരങ്ങൾക്കും പച്ചപ്പുകൾക്കുമിടയിലെ വഴിയിലൂടെ നടക്കുന്നത് ഏറെ ശാന്തി പകരുന്നതാണ്. ഒമാനി കാർഷിക രീതികൾ…