
യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു; തണുത്ത കാലാവസ്ഥയിലേക്ക് രാജ്യം
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവും കനത്ത മഴ ലഭിച്ചു. ദുബൈ അടക്കം മിക്ക എമിറേറ്റുകളിലും ശനിയാഴ്ചയുടെ തുടർച്ചയായാണ് കഴിഞ്ഞ ദിവസവും രാവിലെ നല്ല മഴ പെയ്തത്. പലയിടങ്ങളിലും വാദികൾ നിറഞ്ഞൊഴുകുകയും റോഡിൽ വെള്ളം നിറയുകയും ചെയ്തു. വരും ദിവസങ്ങളിലും മഴ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ തീരദേശ, വടക്ക്, കിഴക്കൻ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഹത്തയിലും കനത്ത മഴ പെയ്തു. പലയിടങ്ങളിലും ശക്തമായ കാറ്റും വീശി. മഴ പെയ്യുന്ന…