ഷാരൂഖ് ഖാന്റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കി ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് ഷാരൂഖ് ഖാന്റെ പേരിൽ സ്വർണനാണയമിറക്കിയത്. ‌ പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്. ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിങ്ങളിലൊക്കെ ഷാരൂഖ് ഖാൻ്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ചിത്രമാണ് ഷാരൂഖിന്റേതായി അണിയറയിൽ…

Read More

നാണയങ്ങളും നോട്ടുകളും ചാക്കിൽ ഉപേക്ഷിച്ച നിലയിൽ

പത്തനംതിട്ട പ്രമാടം പരിവേലിൽ പാലത്തിനു സമീപം റോഡിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലാണ് പണം കണ്ടത്. പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്ക് കെട്ടിനുള്ളിലുള്ളത്. ചാക്കിൽ നാണയങ്ങളുമുണ്ട്. ഒരു സാരിയും ഒപ്പം ഉണ്ട്. തൊഴിലുറപ്പിനു പോയ തൊഴിലാളികൾ ആണ് ആദ്യം ഇവ കണ്ടത്. ആരാധനാലയങ്ങളിൽ നിന്ന് മോഷ്ട്ടിച്ച ശേഷം ഉപേക്ഷിച്ച പണം ആണെന്ന് സംശയം. 

Read More