Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Coimbatore - Radio Keralam 1476 AM News

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ്; വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കണക്ട് ചെയ്ത് സർവീസ് നടത്തുന്നതിന് വിമാന കമ്പനികളുമായി സർക്കാർ ചർച്ച തുടങ്ങി. ഇതിന്റെ ഭാഗമായി ആകാശ വിമാന കമ്പനിയുമായി സിവിൽ ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ മുംബൈയിൽ ചർച്ച നടത്തി. നിലവിൽ തിരുവനന്തപുരത്തു നിന്നു കണ്ണൂരിലേക്ക് ഒരു വിമാന സർവീസ് മാത്രമേയുള്ളു. 72 സീറ്റുള്ള ഇൻഡിഗോ വിമാനമാണ് സർവീസ് നടത്തുന്നത്. ചെലവ് കുറഞ്ഞ രീതിയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചും, തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുര, കർണാടകത്തിലെ മംഗളൂരു വിമാനത്താവളങ്ങളുമായി…

Read More

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീണ്‍ റാണ പിടിയിൽ

സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ‌നാ​ല് കൊ​ല്ലം കൊ​ണ്ട് നൂ​റു…

Read More

കോയമ്പത്തൂർ സ്‌ഫോടനം; യുഎപിഎ ചുമത്തി, പ്രതികളിൽ ചിലർ കേരളത്തിലേക്കു വന്നെന്ന് പൊലീസ്

കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്‌ഫോടനക്കസിൽ യുഎപിഎ ചുമത്തിയെന്ന് പൊലീസ് കമ്മിഷണർ. അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന തുടരുന്നു. പ്രതികളിൽ ചിലർ കേരളത്തിലേക്കു വന്നെന്നും പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ പത്തു പേർ കൈമാറി വന്നതാണ്. കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്നും കമ്മിഷണർ അറിയിച്ചു. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വിവിധ അന്വേഷണ ഏജൻസികൾ വിവരങ്ങൾ പരിശോധിച്ചു വരികായാണെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിൽ…

Read More

കാറിൽ സ്ഫോടനം: യുവാവ് മരിച്ചു

കോയമ്പത്തൂർ  ടൗൺഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്ഫേ‍ാടനത്തിൽ യുവാവ് മരിച്ചു. കാർ പൂർണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (25) ആണു മരിച്ചത്. 2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ചെക്പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു സ്ഫോടനമെന്നാണു പൊലീസ് പറയുന്നത്. ഇന്നലെ പുലർച്ചെ നാലോടെയാണു സംഭവം. കാറിലുണ്ടായിരുന്ന കാർ ഡ്രൈവറാണു മരിച്ചതെന്നും ഇയാൾ…

Read More