
ആദ്യമായി മൂർഖനെ പിടിക്കുമ്പോൾ വാവ സുരേഷിന്റെ പ്രായം 12 വയസ്
വാവ സുരേഷിനെ എല്ലാവർക്കും അറിയാം. പാമ്പ് പിടിത്തത്തിലൂടെ ലോകപ്രശസ്തിയാർജിച്ച സ്നേക്ക് മാസ്റ്റർ ആണ് വാവ സുരേഷ്. അദ്ദേഹം ആദ്യമായി പാമ്പ് പിടിച്ചതിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ്… “ഓർമയിലെ ബാല്യം അത്ര സുഖകരമായിരുന്നില്ല. ദാരിദ്രവും കഷ്ടപ്പാടും ശരിക്കും അനുഭവിച്ചാണ് വളർന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ നാലുമക്കളിൽ മൂന്നാമനായാണ് എന്റെ ജനനം. ആർമി ഓഫിസറായി രാജ്യത്തിനുവേണ്ടി ജീവിക്കണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. സാഹചര്യം മോശമായതിനാൽ ഏഴാം ക്ലാസ് മുതൽ പഠനത്തോടൊപ്പം കൂലിപ്പണിക്കു പോയി തുടങ്ങി. സ്കൂളിൽ പോകും വഴി പാടവരന്പത്തും പറമ്പിലുമൊക്കെ പാമ്പുകളെ കണ്ടിട്ടുണ്ട്. എല്ലാവരും പാമ്പിനെ…