ചരക്ക് കപ്പൽ മുങ്ങി അപകടത്തിൽ പെട്ട 12 ഇന്ത്യക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ; ദൗത്യം പാക് ഏജൻസിയുമായി സഹകരിച്ച്

ചരക്ക് കപ്പൽ മുങ്ങി അപകടത്തിൽ പെട്ട 12 ഇന്ത്യക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. പാക്കിസ്ഥാൻ മാരിടൈം സുരക്ഷാ ഏജൻസിയുമായി സഹകരിച്ച് ആയിരുന്നു ദൗത്യം. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തേക്ക് പോയ കപ്പലാണ് അപകടത്തിൽ പെട്ടത്. പാക്കിസ്ഥാൻ്റെ തീര പരിധിയിൽ വച്ചാണ് കപ്പൽ മുങ്ങിയത്. രക്ഷപ്പെടുത്തിയ 12 കപ്പൽ ജീവനക്കാരെയും സുരക്ഷിതരായി പോർബന്തർ തീരത്ത് എത്തിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.

Read More

ബഹ്റൈൻ കോസ്റ്റ് ഗാർഡ് പരിശീലന അഭ്യാസം

ഈ ​മാ​സം 10 വ​രെ ബ​ഹ്‌​റൈ​നി​ലെ മു​ഹ​റ​ഖി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് ബേ​സി​ന് സ​മീ​പം രാ​വി​ലെ 8 മു​ത​ൽ വൈ​കീ​ട്ട് 3 വ​രെ കോ​സ്റ്റ് ഗാ​ർ​ഡ് പ​രി​ശീ​ല​ന അ​ഭ്യാ​സം ന​ട​ത്തും.തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. പൗ​ര​രും താ​മ​സ​ക്കാ​രും മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും പ​രി​ശീ​ല​ന സ​മ​യ​ത്ത് ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് പോ​ക​രു​തെ​ന്നും കോ​സ്റ്റ് ഗാ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു.

Read More

‘നാരീ ശക്തി എന്ന് പറയുന്ന നിങ്ങൾ അതിവിടെ കാണിക്കൂ’;കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

വനിതകൾക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ സ്ഥിരം കമ്മിഷൻ പദവി നൽകാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. നാരീശക്തിയേപ്പറ്റി പറയുന്ന നിങ്ങൾ അതിവിടെ കാണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. വനിതകളോട് നീതി ചെയ്യുംവിധം നയമുണ്ടാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. കോസ്റ്റ് ഗാർഡിലെ ഷോർട്ട് സർവീസ് കമ്മിഷനിലുള്ള യോഗ്യരായ വനിതകൾക്ക് സ്ഥിരം കമ്മിഷൻ പദവി നൽകണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കര, വ്യോമ, നാവികസേനകളിലെ വനിതകൾക്ക്…

Read More

ജപ്പാനിലെ വിമാനങ്ങളുടെ കൂട്ടയിടി; കോസ്റ്റ് ഗാർഡ് വിമാനത്തിന് ടേക്ക് ഓഫ് അനുമതി ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്

ജപ്പാനിലെ ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാന അപകടത്തിൽ അഗ്നിഗോളമായ കോസ്റ്റ്ഗാർഡ് വിമാനത്തിന് ടേക്ക് ഓഫിനുള്ള അനുമതി നൽകിയിരുന്നില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിലെ റണ്‍വേയിലുണ്ടായ അപകടത്തിൽ കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 367 യാത്രക്കാരുമായി എത്തിയ യാത്രാവിമാനവുമായാണ് കോസ്റ്റ്ഗാർഡിന്റെ വിമാനം കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ എയർ ട്രാഫിക് കണ്‍ട്രോൾ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡ് വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനുള്ള…

Read More