പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ  തകർന്നു: മൂന്ന് മരണം

കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടർ തകർന്ന് മൂന്നുപേർ മരിച്ചു. ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ത്യൻ കോസ്റ്റുകാർഡിന്റെ എ എൽ എച്ച് ധ്രുവ് എന്ന ഹെലികോപ്ടറാണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഹെലികോപ്ടറിൽ രണ്ട് പെെലറ്റുമാരും ഒരു ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഹെലികോപ്ടർ നിലത്ത് പതിച്ച ഉടനെ തീപിടിത്തമുണ്ടായി. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. സംഭവത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അന്വേഷണം നടത്തിവരികയാണ്. സാങ്കേതിക…

Read More

മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കേരള തീരത്ത് റെഡ് അലർട്ട്

കേരളത്തിൽ ഇന്നടക്കം 3 ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മറ്റന്നാൾ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 15ന്…

Read More

ഉരുൾപൊട്ടൽ ദുരന്തം; കണക്കുകളുമായി ബന്ധപ്പെട്ട് വിവാദത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. കണക്കുകൾ തയ്യാറാക്കിയതിൽ വീഴ്ച പറ്റിയെന്നും യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ദുരന്തത്തെ അഴിമതിക്കുള്ള അവസരമാക്കി മാറ്റിയതിന്‍റെ തെളിവാണ് പുറത്തുവന്നതെന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം. വിവാദത്തിൽ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ഓഗസ്റ്റ് രണ്ടാം വാരം കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും പിന്നാലെ സത്യവാങ്മൂലത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ നൽകുകയും ചെയ്ത മെമ്മോറാണ്ടത്തിൽ ഇനം തിരിച്ച് അവതരിപ്പിച്ച ചെലവ് കണക്കുകളാണ് അമ്പരപ്പിക്കുന്ന…

Read More

കള്ളക്കടൽ; കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട്

കേരളത്തിൽ ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം.  യാതൊരുകാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. 

Read More

കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു: പകരം ഓറഞ്ച് അലർട്ട്; അതി ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS)ഇന്നലെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു. പകരം ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കി. കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ് നിര്‍ദേശം.  ഇന്ന് രാത്രി എട്ട് മണിയോടെ കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി…

Read More

വീണ്ടും ‘കള്ളക്കടൽ’; കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവ ജാഗ്രത വേണമെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം…

Read More

ഇന്നും ശക്തമായ മഴ; ഹമൂൺ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴക്കാണ് സാധ്യത. ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ  അടുത്ത മൂന്ന്  മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ  മിതമായ മഴയ്ക്കും  മണിക്കൂറിൽ 40…

Read More