അസമിലെ കൽക്കരി ഖനിയിൽ വെള്ളം കയറി ; ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി, 9 പേർ കുടുങ്ങി

അസമിലെ കൽക്കരി ഖനിക്കുള്ളിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കൽക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികൾ അകപ്പെട്ടത്. ഖനിയിൽ ഒൻപത് പേരാണ് കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന്റെയും, എൻഡിആർഎഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 300 അടിയോളം താഴ്ചയിലാണ് ഖനി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. മൂന്ന് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു എന്ന…

Read More

തുർക്കിയിലെ കൽക്കരി ഖനിയിൽ സ്ഫോടനം, 25 മരണം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

വടക്കൻ തുർക്കിയിലെ കർക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 25 പേർ മരിച്ചു. 12-ലധികം പേർ ഖനിയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനത്തിൽ 11 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി തുർക്കി ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു. മരണസംഖ്യ സ്ഥിരീകരിച്ചുകൊണ്ടുള്ള ട്വീറ്റിൽ രക്ഷപ്പെടുത്തിയ 11 പേർ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. ‘ഞങ്ങൾ വളരെ ദുഃഖകരമായ അവസ്ഥയിലാണ്’ ആഭ്യന്തരമന്ത്രി അറിയിച്ചു. 110 തൊഴിലാളികളാണ് അപകട സമയത്ത് ഖനിയിൽ ജോലി ചെയ്തിരുന്നത്. രണ്ട് സ്ഥലത്തായി 985 – 1150 അടി താഴെ ഖനിത്തൊഴിലാളികൾ…

Read More