കോച്ചിംഗ് സെൻററുകൾ മരണ അറകളായി മാറി, അധികൃതർ പരാജയപ്പെട്ടു; സുപ്രീംകോടതി

ഡൽഹി സിവിൽ സർവ്വീസ് കോച്ചിംഗ് സെൻററിൽ വെള്ളക്കെട്ടിൽ മുങ്ങി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കോച്ചിംഗ് സെൻററുകളെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന് കോടതി വിമർശിച്ചു. കോച്ചിംഗ് സെൻററുകൾ മരണ അറകളായെന്നും കുട്ടികളുടെ ജീവൻ വെച്ച് കളിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്ര – ഡൽഹി സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. ഡൽഹിയിൽ മാത്രം നൂറുകണക്കിന് കോച്ചിംഗ് സെൻററുകളുണ്ട്. സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് കോർപ്പറേഷനോട് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു- ‘ഈ…

Read More

16 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ കോച്ചിങ് സെന്ററിൽ പ്രവേശിപ്പിക്കരുത്; മാർഗനിർദേശവുമായി കേന്ദ്രം

കോച്ചിങ് സെന്ററുകളിൽ 16 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയർന്ന മാർക്ക് ഉറപ്പാണെന്നതുൾപ്പടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകൾ നൽകരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട് വിദ്യാർഥി ആത്മഹത്യകൾ, അധ്യാപന രീതികൾ, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിങ്ങ് സെന്ററുകളുടെ അനിയന്ത്രിതമായ വർദ്ധന നിയന്ത്രിക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്. പുതിയ മാർഗനിർദേശമനുസരിച്ച് ബിരുദത്തിൽ താഴെ യോഗ്യതയുള്ളവർ കോച്ചിങ് സെന്ററുകളിൽ അധ്യാപകരാവാൻ പാടില്ല….

Read More