മോശം നഗരാസൂത്രണം; ഡൽഹിയിലെ വിദ്യാർഥികളുടെ മരണത്തിന് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ: രാഹുൽ ​ഗാന്ധി

സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ സുരക്ഷിതമല്ലാത്ത നിർമാണ പ്രവർത്തനങ്ങളെയും സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വത്തെയും വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. സുരക്ഷിതമല്ലാത്ത നിർമാണ പ്രവർത്തനങ്ങൾ, മോശം നഗരാസൂത്രണം, സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വം എന്നിവയ്ക്ക് സാധാരണക്കാരായ പൗരൻമാർ ജീവൻകൊടുക്കേണ്ട അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് വിദ്യാർഥികളുടെ മരണത്തിന്റെ കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച രാജ്യത്തെ വ്യവസ്ഥയുടെ പരാജയമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സുരക്ഷിതമായ ജീവിതം…

Read More

വെള്ളക്കെട്ടില്‍ കുടുങ്ങി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍ററിന്‍റെ ബേസ്മെന്‍റിൽ ലൈബ്രറി നിര്‍മിച്ചത് അനധികൃതമായി: ഉടമ അറസ്റ്റിൽ

ഡൽഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍ററിലെ ബേസ്മെന്‍റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തു. റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമ ഉള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റാണ് ഡൽഹി പൊലീസ് രേഖപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഒരാഴ്ചത്തേക്ക് അടച്ചു. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കി. ലൈസന്‍സ് പ്രകാരം ബേസ്മെന്‍റില്‍ പാര്‍ക്കിങിനാണ് അനുമതിയുള്ളത്. എന്നാല്‍, പാര്‍ക്കിങിനുള്ള ബേസ്മെന്‍റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തി. ഉടമയ്ക്ക് പുറമെ കോച്ചിംഗ് സെന്‍റര്‍ കോര്‍ഡിനേറ്ററാണ് അറസ്റ്റിലായത്.സംഭവത്തെ തുടര്‍ന്ന്…

Read More