
മത്സരം തീരം മുൻപേ കളിക്കളത്തിൽ നിന്ന് പിൻവലിച്ചു; പിഎസ്ജി പരിശീലകനോട് മോശമായി പ്രതികരിച്ച് കിലിയൻ എംബാപ്പെ
ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിടിനൊരുങ്ങുന്ന ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപെ വിവാദത്തിൽ. ലീഗ് വണ്ണിൽ മാർസെലെക്കെതിരായ മാച്ചിൽ കളിക്കളത്തിൽ നിന്ന് പിൻവലിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ഇതോടെ സബ്‌സ്റ്റിറ്റിയൂട്ടായി പുറത്തേക്ക് മടങ്ങിയ എംബാപെ ഡഗൗട്ടിലിരിക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ പരിശീലകൻ ലൂയിസ് എൻറികക്കെതിരെ മോശം കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഫ്രാൻസ് ടീം ക്യാപ്റ്റൻ കൂടിയായ എംബാപെയെ 65ആം മിനിറ്റിലാണ് പിൻവലിച്ചത്. പകരക്കാരനായി പോർച്ചുഗീസ് യുവതാരം ഗോൺസാലോ റാമോസിനെയാണ് ഇറക്കിയത്….