
സ്ഥിരമായി കടം വാങ്ങി സഹപ്രവർത്തക ; തട്ടിപ്പ് മനസിലായതോടെ യുവതിയെ കുത്തിക്കൊന്ന് യുവാവ്
മഹാരാഷ്ട്രയിൽ തൊഴിലിടത്തെ പാർക്കിംഗിൽ വെച്ച് സഹപ്രവർത്തകയെ കുത്തിക്കൊന്ന് യുവാവ്. കൃഷ്ണ കനോജ (30) എന്ന 30 കാരനാണ് തന്‍റെ സഹപ്രവർത്തകയായ ശുഭദ കോദാരെ(28)യെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. യുവാവ് ശുഭദയെ ആക്രമിക്കുന്നത് കണ്ടിട്ടും ഒരാളും രക്ഷക്കെത്തിയില്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പാർക്കിഗ് ഏരിയയിൽ വെച്ച് കൃഷ്ണ ശുഭദയെ തടഞ്ഞ് വെക്കുന്നതും ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം. പിന്നാലെ പ്രകോപിതനായ പ്രതി കത്തികൊണ്ട് യുവതിയെ കുത്തുകയായിരുന്നു….