
പൃഥിയും ഞാനും അന്ന് വഴക്കുണ്ടായി; ജീൻ പോൾ എന്നോട് പിണങ്ങിയതിന് കാരണം ഇതാണ്; ഭാവന പറയുന്നു
മലയാള സിനിമാ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് ഭാവന. ഒന്നിന് പിറകെ ഒന്നായി ഭാവനയുടെ സിനിമകൾ റിലീസ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ. നടികർ ആണ് താരത്തിന്റെ പുതിയ സിനിമ. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീൻ പോളാണ്. നടികർ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ഭാവനയിപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിനിമയിൽ തനിക്ക് കണക്ടായ സീനുകൾ വഴക്കു കൂടുന്നതാണെന്ന് ഭാവന പറയുന്നു. ഹെൽത്തി ഫൈറ്റുകൾ ഉണ്ടാകും. റോബിൻഹുഡ് ചെയ്തപ്പോൾ ഞാനും പൃഥിയും തമ്മിൽ നല്ല വഴക്കുണ്ടായിട്ടുണ്ട്. ഭയങ്കര…