സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിച്ചില്ല ; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക ലഭിക്കാതെ വന്നതോടെ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരുതത്തൂര്‍ സ്വദേശി സോമസാഗരം [ 52 ] ആണ് മരിച്ചത്.മകളുടെ വിവാഹ ആവശ്യത്തിനും മറ്റും പെരുപഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുകയാണ് ലഭിക്കാതെ വന്നത്. കൂലിപ്പണിക്ക് പോയും കൃഷിചെയ്തുമാണ് സോമസാഗരം 5 ലക്ഷം രൂപ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ പലതവണ പണത്തിനായി ബാങ്കിൽ കയറിയിറങ്ങിയിട്ടും ബാങ്ക് അധികൃതർ സോമസാഗരത്തെ കയ്യൊഴിയുകയായിരുന്നു. ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം കടമെടുത്തവർ…

Read More