
കോഴിക്കോട് സ്ത്രീയെ നാടുകാണിച്ചുരത്തിൽ കൊന്നുതള്ളിയ കേസ്; കൂട്ടുപ്രതിയെ സേലത്തുവെച്ച് പിടികൂടി
കോഴിക്കോട് സൈനബ(57)യെ നാടുകാണിച്ചുരത്തിൽ കൊന്നുതള്ളിയ കേസിൽ കൂട്ടുപ്രതി ഗൂഡല്ലൂർ എല്ലാമല സ്വദേശി സുലൈമാൻ അറസ്റ്റിൽ. സേലത്തുവെച്ച് കസബ പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാംപ്രതി മലപ്പുറം സ്വദേശി കുന്നുംപുറം പള്ളിവീട്ടിൽ സമദിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കസബ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ബി. കൈലാസ്‌നാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സുലൈമാനെ തേടി ചൊവ്വാഴ്ച കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സുലൈമാൻ, സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. സൈബർ…