
തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, ഒരാള്‍ മരിച്ചു
തൃശ്ശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങാവ് സ്വദേശിയാണ് മരിച്ചത്. തൃശ്ശൂര്‍ ഗാന്ധിനഗറിലാണ് സംഭവം. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. ഓട്ടോയിലുണ്ടായിരുന്നയാള്‍ വെന്തുമരിക്കുകയായിരുന്നു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആളൊഴിഞ്ഞ ഇടറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിയമര്‍ന്നത്. സ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ എത്തി തുടര്‍ നടപടി സ്വീകരിച്ചു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല. ഇക്കഴിഞ്ഞ ഒക്ടോബറില്‍…