
എന്തിനാണ് 5 മാസം?, പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിഞ്ഞുകൊടുക്കണം; പൂരം കലക്കിയ കേസന്വേഷണത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളിച്ചുവെന്ന് വി.ഡി. സതീശൻ
തൃശ്ശൂര്‍ പൂരം കലക്കിയ കേസന്വേഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചുകളിച്ചുവെന്ന് വി.ഡി. സതീശൻ. 2024 ഏപ്രിൽ 21-ന് അന്വേഷണത്തിന് ഉത്തരവിട്ടു. ഈ ഉത്തരവില്‍ മുഖ്യമന്ത്രി പറയുന്നത് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ്. ഇപ്പോൾ, അഞ്ച് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ട് അഞ്ച് മാസം കഴിഞ്ഞും റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എന്തിനാണ് പിണറായി ആ കസേരയില്‍ ഇരിക്കുന്നത്. അദ്ദേഹത്തെക്കൊണ്ട് പോലീസിനെ നിയന്ത്രിക്കാന്‍ പറ്റില്ല. മുഖ്യമന്ത്രി വിചാരിച്ചാൽ ഒരു…