പി.ആർ ഏജൻസി വിവാദം; ദ ഹിന്ദുവിന്റെ വിശദീകരണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

പി.ആർ ഏജൻസി വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കാത്തത്തിൽ ഇടതു മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തി. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം നൽകിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും തള്ളാത്തത് സംശയങ്ങൾ കൂട്ടുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഓഫീസും മൗനം തുടരുകയാണ്. ഇന്ന് ചേരുന്ന സിപിഐ എക്സ്യൂട്ടീവ് യോഗം പി.ആർ ഏജൻസി വിവാദവും ചർച്ച ചെയ്യും. സിപിഎം സെക്രട്ടേറിയറ്റ് യോഗവും ഇന്ന് നടക്കുന്നുണ്ട്. മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച…

Read More

ഹിന്ദു പത്രം നുണ പ്രചരിപ്പിക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല, പത്രം കള്ളം പറയുന്നുവെങ്കിൽ കേസ് കെടുക്കട്ടെ; ആർ.എസ്.പി. നേതാക്കൾ

മുഖ്യന്ത്രിയുടെ അഭിമുഖത്തിൽ പ്രതികരണവുമായി ആർ.എസ്.പി. നേതാക്കളായ ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും. ഹിന്ദു പത്രം നുണക്കഥയാണ് പ്രചരിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്നില്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇങ്ങനെ ഒരു പി.ആർ ഏജൻസി ഉണ്ടോ ആരാണ് പി.ആർ ഏജൻസിക്ക് പണം നൽകുന്നത് ജമാ അത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐക്കും അമാനുഷിക പരിഗണന നൽകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ‘അൻവറിന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ലൈഫ് കേസ് വന്നതിന് പിന്നാലെ സി.ബി.ഐക്ക് സർക്കാർ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത്…

Read More

സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറി; മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍

 ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറിയെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പി ആര്‍ ഏജൻസിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പി ആര്‍ ഏജൻസിക്കെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായി ഉണ്ടോ എന്ന് കെ മുരളീധരന്‍ ചോദിച്ചു. മലപ്പുറം ജില്ലയുടെ പേരെടുത്ത് പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ…

Read More

മുഖ്യമന്ത്രിയുടെ അഭിമുഖം; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്

മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ അച്ചടിച്ചുവന്നത് വർഗീയ സ്വഭാവമുള്ള പരാമർശമാണെന്ന് പരാതിയിൽ പറയുന്നു. ദി ഹിന്ദു ദിനപത്രത്തിനും പിആർ ഏജൻസിക്കും എതിരെയാണ് അബിൻ പരാതി നൽകിയിരിക്കുന്നത്. അതിനിടെ, വിഷയത്തിൽ പ്രതികരണവുമായി അബിൻ വർക്കി രം​ഗത്തെത്തി. ഹിന്ദുവിലെ അഭിമുഖം വർഗീയത നിറഞ്ഞതാണ്. ഇതിന് എന്താണ് കുഴപ്പം എന്ന് മന്ത്രിമാർ വരെ ചോദിച്ചു. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തി. കേരളത്തിൽ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ അഭിമുഖം കാരണമായി….

Read More

‘മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേസ്; ഇതെന്ത് രീതിയെന്ന് ചോദ്യവുമായി ചെന്നിത്തല

പി. വി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ കേസ് എടുക്കുന്നു, ഇപ്പോൾ തടയണ പൊളിക്കാൻ പോകുന്നു. മുഖ്യമന്തിക്ക് എതിരെ സംസാരിച്ചാൽ എങ്ങനെ ഭരണകൂടം പ്രതികരിക്കുന്നുവെന്നതിന്റെ തെളിവാണിത്.  കേസും നടപടികളുമെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പി.വി അൻവർ എന്ന വ്യക്തിയല്ല ഉയർത്തിയ വിഷയമാണ് പ്രധാനമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.   അതേസമയം പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മുന്നോട്ട് പോകുന്ന പിവി അൻവർ ഇന്ന് കോഴിക്കോട്…

Read More

‘മുഖ്യമന്ത്രി പറഞ്ഞത് മുഖവിലക്കെടുക്കുന്നു’; എഡിജിപിയെ മാറ്റാൻ ഇനിയും വൈകരുതെന്ന് പ്രകാശ് ബാബു

എഡിജിപിയെ മറ്റാതെ മുന്നോട്ട് പോകാൻ ഗവൺമെന്‍റിന് പ്രയാസമായിരിക്കുമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അതിന്‍റെ പേരിൽ ഒരു തർക്കത്തിനില്ല. അന്വേഷിച്ച് ഒരു നിഗമനത്തിലെത്തി ചേരാൻ കഴിയുന്ന വിഷയമല്ല ഇത്. ഇതൊരു രാഷ്ട്രിയ വിഷയമാണ്. എഡിജിപിക്കെതിരെ തുടർച്ചയായ പല വിഷയങ്ങളും വന്നു. എഡിജിപിയെ മാറ്റുന്നത് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഇതൊരു ഉറപ്പിന്‍റെ കാര്യമല്ല. മുഖ്യമന്ത്രി പറഞ്ഞതിനെ മുഖവിലക്കെടുക്കുകയാണെന്നും പ്രകാശ് ബാബു കൊല്ലത്ത് പറഞ്ഞു. യുവകലാസാഹിതി സംസ്ഥാന നേതൃത്വ ക്യാമ്പ്…

Read More

എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ല; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.സി

പി.വി അൻവര്‍ എംഎല്‍എക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ലെന്നും പി.സി ജോര്‍ജ് ചോദിച്ചു. പിവി അൻവറിന് ആദ്യം പിന്തുണ നൽകിയത് കെ.ടി ജലീലും കാരാട്ട് റസാക്കുമാണ്. കേരളത്തിൽ വളർന്ന് കൊണ്ട് ഇരിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമാണോ അൻവറിന് പിന്നിൽ എന്ന് സംശയിക്കുന്നെന്നും പി.സി ജോർജ് ആരോപിച്ചു. പി.വി അൻവര്‍ ഉന്നയിച്ച ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടത്തണമെന്നും…

Read More

അൻവറിന്റെ ആരോപണങ്ങൾ തള്ളുന്നു; ഉദ്ദേശ്യം വ്യക്തമാണ്, അദ്ദേഹം തന്നെ അത് തുറന്ന് പറഞ്ഞു: വിശദമായ മറുപടി പിന്നീടെന്ന് മുഖ്യമന്ത്രി

തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഇടത് എം.എല്‍.എ. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അന്‍വര്‍ നേരത്തെ ചില ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ എന്താണ് അതിന് പിന്നിലെന്ന സംശയമുണ്ടായിരുന്നു. ഒരു എം.എല്‍.എ. എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അതില്‍ അദ്ദേഹം തൃപ്തനല്ലെന്നാണ്…

Read More

പൂരം കലക്കൽ; ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം തുടർനടപടിയെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന്റെ സൂചന നൽകി മുഖ്യമന്ത്രി. പൂരം കലക്കൽ റിപ്പോർട്ട് മന്ത്രിസഭ യോ​ഗത്തിൽ ചർച്ചയായതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു സൂചന നൽകിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം തുടർനടപടി എന്നും മുഖ്യമന്ത്രി വിശദമാക്കി. തൃശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്നാണ് എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ…

Read More

മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട് അതിഷി, ഇരുന്നത് മറ്റൊരു കസേരയിൽ; ബിജെപിക്കെതിരെ രൂക്ഷ വിമർശനം

ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ കസേര ഒഴിച്ചിട്ട അതിഷി മറ്റൊരു കസേരയിലാണ് ഇരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കേജ്രിവാൾ തിരിച്ചെത്താനായി കസേര ഒഴിച്ചിടുന്നുവെന്നാണ് ഇതേക്കുറിച്ച് അവർ പ്രതികരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് അതിഷി ഉയർത്തിയത്. ബിജെപിയും ഗവർണറും ഡൽഹിയുടെ വികസനം തടയുകയാണെന്ന് അവർ ആരോപിച്ചു. എന്നാൽ, തടസപ്പെട്ട വികസന പ്രവർത്തനങ്ങളെല്ലാം ഉടനടി പുനരാരംഭിക്കുമെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് താൻ ഉറപ്പ് നൽകുന്നുവെന്നും അതിഷി വ്യക്തമാക്കി.ബിജെപിയും ഗവർണർ സക്സേനയും ഡൽഹിയിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും…

Read More