‘തങ്ങളുടെ മെക്കിട്ട് കയറിയാൽ കൈകെട്ടി നോക്കിനിൽക്കില്ല’; കടുത്ത ഭാഷയിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെഎം ഷാജി

 മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള  മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നായിരുന്നു ഷാജിയുടെ രൂക്ഷപ്രതികരണം. പിണറായി വിജയൻ സംഘി ആണെന്നും കെഎം ഷാജി വിമർശിച്ചു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസം​ഗത്തിൽ പറയുന്നു.  സാദിഖലി ശിഹാബ് തങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ അനുയായിയെപ്പോലെ എന്നായിരുന്നു പാലക്കാട് കണ്ണാടിയില്‍ ഇന്നലെ നടത്തിയ…

Read More

തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും

ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് എത്തും. രണ്ടു ദിവസം നീളുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം. മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകർ ആവേശത്തിൽ ആകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്കുശേഷം മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ മണ്ഡലത്തിൽ ആവേശം വിതയ്ക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ വരവ്. മുഖ്യമന്ത്രിയെത്തുന്നതോടെ യുഡിഎഫ്, എൻ.ഡി.എ മുന്നണികൾക്കെതിരായ രാഷ്ട്രീയ ആക്രമണം കടുപ്പിക്കാനും എൽഡിഎഫ് ലക്ഷ്യമിടുന്നുണ്ട്….

Read More

എഡിഎം നവീൻ ബാബുവിനെതിരായ പരാതിയിലെ പരാതിയിലെ ഒപ്പ് തന്റേത് തന്നെയെന്ന് ടി. വി പ്രശാന്ത്

എഡിഎം നവീൻ ബാബുവിനെതിരായ പരാതിയിലെ ഒപ്പ് തന്റേത് തന്നെയാണെന്ന് പരാതിക്കാരൻ ടി. വി പ്രശാന്ത് പറഞ്ഞു. തനിക്ക് രണ്ട് ഒപ്പുകൾ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങൾക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് പറഞ്ഞു. പ്രശാന്തിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പെട്രോൾ പമ്പ് ഉടമ ടി. വി പ്രശാന്ത് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ വ്യക്തമാക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് അയച്ച…

Read More

യോ​ഗി ആദിത്യനാഥിന് വധഭീഷണി; യുവതി പിടിയിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ച സംഭവത്തിൽ യുവതി പിടിയിൽ. ഫാത്തിമ ഖാൻ എന്ന 24കാരിയാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ് നഗർ സ്വദേശിയായ യുവതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദധാരിയായ ഫാത്തിമ ഖാൻ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 10 ദിവസത്തിനകം രാജിവെച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി. ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് ട്രാഫിക് കൺട്രോൾ…

Read More

അന്വേഷണ സംഘം ഇതുവരെ സമീപിച്ചിട്ടില്ല, പൂരം എന്താണെന്ന് അറിഞ്ഞാലേ തടസമുണ്ടായോ എന്നറിയാനാവൂ; ദേവസ്വം ബോർഡ്

തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി തിരുവമ്പാടി ദേവസ്വം ബോർഡ്. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാൻ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ തടസ്സങ്ങൾ ഉണ്ടായിരുന്നുവെന്നും സർക്കാർ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും ഗിരീഷ്‌കുമാർ പറഞ്ഞു. ‘പൂരം എന്താണെന്ന് ആദ്യം മനസിലാക്കണം. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ളത്. അവയെല്ലാം ഒന്നൊഴിയാതെ കൃത്യമായി…

Read More

‘തൃശൂർ പൂരം കലക്കിയതാണ്, സത്യം പുറത്തുവരണം’; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളി സിപിഐ. പൂരം നടക്കേണ്ടത് പോലെ നടന്നിട്ടില്ലെന്നും നടക്കാൻ ചിലർ സമ്മതിച്ചില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും അതുമായി ബന്ധപ്പെട്ട സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാറും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി തൃശൂർ പൂരം സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ‘ഒരു പൊലീസ് ഉദ്യോഗസ്ഥൻ…

Read More

എൻ.എൻ കൃഷ്ണദാസിന്‍റെ മാധ്യമങ്ങള്‍ക്കെതിരായ പ്രസ്താവന ശരിയല്ല; കോഴ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം: വി.ഡി സതീശൻ

കോഴ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എംഎൽഎമാർക്ക് സംഘപരിവാർ മുന്നണിയിലേക്ക് പോകാൻ കോഴ വാഗ്ദാനം ചെയ്തത് അറിഞ്ഞിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും പിണറായി വിജയൻ ചെയ്യില്ലെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് മുന്നണിൽ നിലവിൽ സംഘപരിവാർ മുന്നണിയിലുള്ള ആളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എംഎൽഎമാർക്ക് കോഴ എന്നത് ക്രിമിനൽ കുറ്റമാണെന്ന് സതീശൻ വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി മറച്ചുവെച്ചു. മുഖ്യമന്ത്രിക്കെതിരേയും കേസെടുക്കണം. മാധ്യമങ്ങൾക്കെതിരെ പാലക്കാട്ടെ സിപിഎം…

Read More

എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നു, വ്യാജ കൈക്കൂലി പരാതി തയ്യാറാക്കിയത് എകെജി സെന്ററിൽ; വിഡി സതീശൻ

മകളുടെ കേസ് ഒതുക്കി തീർക്കാൻ മുഖ്യമന്ത്രി പാർട്ടിയെയും സർക്കാരിനെയും ആർഎസ്എസിന്റെ ആലിയിൽ കെട്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിഎമ്മിനെതിരായ വ്യാജ കൈക്കൂലി പരാതി എകെജി സെന്ററിലാണ് തയ്യാറാക്കിയതെന്നും എഡിഎമ്മിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരത്തിലുള്ളത് എടുക്കാൻ നോക്കിയ സിപിഎമ്മിന് കൈയ്യിലുള്ളത് പോയ സ്ഥിതിയാണ് പാലക്കാട് ഏരിയാ കമ്മിറ്റിയംഗം ഷുക്കൂർ പാർട്ടി ഓഫീസ് വിട്ടതെന്നും വിമർശനമുണ്ട്. ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ കുറ്റബോധം…

Read More

‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’; കൂടുതൽ കുട്ടികളെ ജനിപ്പിക്കൂവെന്ന് എം.കെ സ്റ്റാലിൻ

കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രം​ഗത്ത്. കൂടുതൽ കുട്ടികൾ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാദിച്ചതിന് പിന്നാലെയാണ് സ്റ്റാലിനും രം​ഗത്തെത്തിയത്. ‘പതിനാറും പെറു പെരു വാഴ്വു വാഴ്ഗ’ എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. അതായത് ആളുകൾക്ക് 16 തരം സമ്പത്ത് ഉണ്ടായിരിക്കണമെന്നാണ് അതിനർഥം. എന്നാൽ തമിഴ്നാട്ടിൽ ലോക്സഭാ മണ്ഡലങ്ങൾ കുറയുന്ന ഒരു സാഹചര്യത്തിൽ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക്…

Read More

പ്രതിഷേധ സാധ്യത; മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കേണ്ട പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കണ്ണൂർ കളക്ടർ

പ്രതിഷേധ സാധ്യത കണക്കിലെടുത്തു ഔദ്യോഗിക പരിപാടി ഒഴിവാക്കി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. മുഖ്യമന്ത്രിക്കൊപ്പം പിണറായിയിൽ പങ്കെടുക്കേണ്ട പരിപാടിയിൽ നിന്നാണ് കളക്ടർ വിട്ടുനിൽക്കുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇന്നലെ കളക്ടറേറ്റിലേക്ക് യുവജന സംഘടനകളുടെ മാർച്ചും ഉണ്ടായി. കളക്ടർ ഇന്ന് പരിപാടിയിൽ പങ്കെടുക്കുന്നതോടെ പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയിൽ നിന്ന് കളക്ടർ പിൻമാറിയത്. അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിൽ പിപി ദിവ്യയുടെ…

Read More