ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെയുള്ള സംഘപരിവാർ ആക്രമണം ; കേരളത്തിന് അപമാനം,അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള സംഘ പരിവാർ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനമാണ് സംസ്കാരശൂന്യരുടെ ആക്രമണമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഫെയ്സ്ബുക്കിൽ ക്രിസ്‌മസ് ആശംസ പങ്കുവെച്ച് എഴുതിയ കുറിപ്പിലാണ് ആക്രമണങ്ങളെ നിശിതമായി വിമർശിച്ചു. ഫെയ്സ്ബുക് കുറിപ്പിൻ്റെ പൂർണരൂപം മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്നേഹത്തിൻ്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്. എല്ലാ ആഘോഷങ്ങളും സ്നേഹത്തിൻ്റെ മധുരം പങ്കു…

Read More

അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ്; മുഖ്യമന്ത്രി സ്ഥാനത്തിൽ ചർച്ച തുടങ്ങിയിട്ടില്ല; സുധാകരൻ

സാമുദായിക നേതാക്കൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വെള്ളാപ്പള്ളിയുടെ പരാമർശത്തിലായിരുന്നു സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യതയെന്ന് കെ സുധാകരൻ ചോദിച്ചു. ചെന്നിത്തല ഇന്നലെ വന്ന നേതാവല്ല. പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ ചർച്ച തുടങ്ങിയിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. മുഖ്യമന്ത്രി ആരാകണം എന്നതിൽ തർക്കമില്ലെന്ന് വ്യക്തമാക്കിയ കെ സുധാകരൻ അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺ​ഗ്രസ് എന്നും കൂട്ടിച്ചേർത്തു. 

Read More

മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു. 89 വയസ്സായിരുന്നു. വാ‍ര്‍ധക്യസഹജമായ അസുഖങ്ങളെ തുട‍ര്‍ന്ന് ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ചൗട്ടാല നിലവിൽ ഇന്ത്യൻ നാഷണൽ ലോക്ദൾ അധ്യക്ഷനാണ്. 1935ൽ ഹരിയാനയിലാണ് ചൗട്ടാല ജനിച്ചത്. ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ മകനാണ് ഓംപ്രകാശ് ചൗട്ടാല. 1970-ൽ ഹരിയാന നിയമസഭയിലേക്കും 1987-ൽ അദ്ദേഹം രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1998-ൽ ഇന്ത്യൻ നാഷണൽ ലോക്ദൾ (INLD) രൂപീകരിച്ചു. 1989 ഡിസംബർ മുതൽ 1990…

Read More

മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യൻ രമേശ് ചെന്നിത്തല: തമ്മിൽ ഭേദം തൊമ്മനെന്ന് വെള്ളാപ്പള്ളി നടേശൻ

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘രമേശ് ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. തമ്മില്‍ ഭേദം തൊമ്മന്‍. എസ്എന്‍ഡിപിയും രമേശും തമ്മില്‍ കടലും കടലാടിയും പോലുള്ള ബന്ധമാണുള്ളത്. എന്‍എസ്‌എസുമായി സഹകരിച്ചിട്ട് രമേശ് ചെന്നിത്തലക്ക് പ്രത്യേകിച്ച് ഗുണമില്ല. താക്കോല്‍ സ്ഥാനത്ത് ആരു വന്നിട്ടും കാര്യമില്ല….

Read More

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു

മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുൻപ് 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2017-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 1962-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു. ബെംഗളൂരു…

Read More

കളര്‍കോട് ദുരന്തം; അത്യന്തം വേദനാജനകം, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു’: അനുശോചിച്ച് മുഖ്യമന്ത്രി

ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്വാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, മലപ്പുറം സ്വദേശി ദേവാനന്ദൻ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി…

Read More

കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ അസമില്‍ ബീഫ് നിരോധിക്കും; ഹിമാന്ത ബിശ്വ ശര്‍മ

കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ ബീഫ് നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. സാമഗുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി. മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ബീഫ് പാര്‍ട്ടി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് എം.പിയായ റാക്കിബുള്‍ ഹുസൈന്‍ ആരോപിച്ചത്. എന്നാല്‍, കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നത് ബീഫ് വിതരണം ചെയ്താണോയെന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചത്….

Read More

‘ഭൂരിപക്ഷ വർഗീയതയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നു’ ; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂരിപക്ഷ വര്‍ഗീയതയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ വര്‍ഗീയതയെയായിരുന്നു മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഓന്തിനെ പോലെ നിറം മാറിയെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാടും വയനാടും ചേലക്കരയിലും രാഷ്ട്രീയ മത്സരമാണ് നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എസ്‍ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ല. അവര്‍ക്കൊപ്പമുള്ള ഫോട്ടോ ആര്‍ക്കും എടുക്കാം. പിണറായിയ്ക്കൊപ്പം എസ്‍ഡിപിഐ നേതാക്കളുള്ള ഫോട്ടോ ഉണ്ട്. അത് വേണമെങ്കില്‍ കാണിച്ചുതരാം. എസ്‍ഡിപിഐയോടുള്ള…

Read More

ലീഗിനെതിരെ വിമർശനം ഉണ്ടാകും ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ; വോട്ടുചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിന്; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി

മുസ്ലിം ലീഗിനെതിരായ വിമർശനത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി  പി കെ കുഞ്ഞാലികുട്ടി. ലീഗിനെതിരെ വിമർശനം ഉണ്ടാകും ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ. വയനാട്ടിലും പാലക്കാടും യുഡിഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണ്.   ഇന്ന് വന്ന കണക്ക് പ്രകാരം എൽഡി എഫ് പലയിടത്തും മൂന്നാമതാണ്. എസ്‌ഡിപിഐ ജമാത്തെ ഇസ്ലാമി ആരോപണം ഉന്നയിക്കുമ്പോ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണം വോട്ടുചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിന് ആണെന്നും  പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. …

Read More

മണിപ്പൂരിൽ സംഘർഷം; കുക്കി തീവ്രവാദികൾക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി

കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പുമായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്. കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സായുധ സേനകൾക്ക് പ്രത്യേക അധികാരം നല്കിയത് പിൻവലിക്കണം. ഇല്ലെങ്കിൽ ജനങ്ങളുമായി ആലോചിച്ച് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് ബീരേൻ സിംഗ് വ്യക്തമാക്കി. അതിനിടെ മണിപ്പൂരിൽ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. ഇംഫാലിൽ സംഘർഷം തുടരുകയാണ്. മുഖ്യമന്ത്രിയുടെ വീടിന് നേരെയും അക്രമമുണ്ടായി. ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധനവും തുടരുകയാണ്. തുടർന്ന് മുഖ്യമന്ത്രി എൻഡിഎ എംഎൽഎമാരുടെ യോഗം വിളിച്ചു. അതിലാണ്…

Read More