ത്രിപുരയിൽ മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ത്രിപുര മുഖ്യമന്ത്രിയായി മണിക്ക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. അഗർത്തലയിലെ വിവേകാനന്ദ ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുക.  ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരും കേന്ദ്ര നേതാക്കൾ ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തും. തിങ്കളാഴ്ച ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് മണിക്ക് സാഹയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. അതേസമയം ത്രിപുരയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് സിപിഎം…

Read More

‘വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് സിബിഐ വരാതിരിക്കാൻ’: പരിഹസിച്ച് വി.ഡി സതീശൻ

 ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന് മുഖ്യമന്ത്രി കത്തയച്ചു എന്ന് ചോദിച്ച സതീശൻ ‘എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാൻ വരരുത്’ എന്നും പരിഹസിച്ചു. രാജ്യത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന കേസ് എങ്ങനെ വിജിലൻസ് അന്വേഷിക്കും. സിബിഐ വരാതിരിക്കാൻ ആണ് മനപ്പൂർവ്വം വിജിലൻസിനെ കൊണ്ടുവന്ന് അന്വേഷിപ്പിക്കുന്നതെന്നും സതീശൻ ആരോപിച്ചു.  മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക്…

Read More

പഴയ വിജയനെങ്കിൽ പണ്ടേ മറുപടി പറഞ്ഞേനെയെന്ന് മുഖ്യമന്ത്രി; ഒരു വിജയനേയും പേടിയില്ലെന്ന് സതീശൻ

മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയിൽ പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേർക്കുനേർ വാഗ്വാദത്തിൽ ഏർപ്പെട്ടു. രാഹുൽ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. പഴയ പിണറായിയെയും പുതിയ പിണറായിയെയും തങ്ങൾക്ക് പേടിയില്ലെന്ന് സതീശൻ തിരിച്ചടിച്ചു. ‘മുഖ്യമന്ത്രി വീട്ടിൽത്തന്നെ ഇരിക്കേണ്ടിവരും. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പഴയ വിജയനാണെങ്കിൽ പണ്ടേ ഞാൻ അതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. അത് അല്ലല്ലോ. സുധാകരനോട് ചോദിച്ചാൽ മതി’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. മുഖ്യമന്ത്രിക്ക് അതേഭാഷയിൽ വി.ഡി. സതീശനും മറുപടി…

Read More

ലൈഫ് മിഷൻ കോഴക്കേസ്; ഇഡിയ്ക്ക് മുന്നിൽ സിഎം രവീന്ദ്രൻ ഹാജരാകില്ല

ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് സി.എം.രവീന്ദ്രൻ ഇന്ന് ഹാജരാകില്ല. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇപ്പോൾ നിയമസഭയിലെത്തിയിട്ടുണ്ട്. ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്ന ദിവസമാണിന്ന്. രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ കൊച്ചിയിലെത്താതെ സിഎം രവീന്ദ്രൻ നിയമസഭയിലെത്തുകയായിരുന്നു. നിയമസഭ ചേരുന്ന ദിവസങ്ങളായതിനാൽ ഔദ്യോഗിക തിരക്കുകൾ ഉണ്ടെന്ന് രവീന്ദ്രൻ ഇഡിയെ അറിയിച്ചു. ഇമെയിൽ വഴിയാണ് ഇഡിയെ അറിയിച്ചത്. അതേസമയം പ്രതികരണത്തിന്…

Read More

നാലാം ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയില്ല; ശുപാർശ തള്ളി മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണ പരിഷ്ക്കര കമ്മീഷന്റെതായിരുന്നു ശുപാർശ. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതേ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ വച്ച നിർദ്ദേശം. പ്രതി വർഷം 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇടതു…

Read More

കരിങ്കൊടി കാണിക്കാൻ കോൺഗ്രസ് ആത്മഹത്യ സ്‌ക്വാഡ്; കേരളം നികുതി കുറയ്ക്കില്ല; എം വി ഗോവിന്ദൻ

കേരളത്തിൽ വർധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ കേന്ദ്രം കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഇന്ധന വില രണ്ടു രൂപ കൂടുമ്പോൾ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി കൂട്ടുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ടും സ്വപ്നയുടെ ജോലി സംബന്ധിച്ചും പുറത്തുവന്ന വാട്‌സ് ആപ്…

Read More

മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണം കൈയടിക്കുവേണ്ടി പിൻവലിക്കാനാവില്ല; ശിവൻകുട്ടി

മുഖ്യമന്ത്രിയുടെ ജനപ്രീതി ഭയക്കുന്നവരാണ് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രി പോലുള്ള പദവികളിലെ സുരക്ഷ തീരുമാനിക്കുന്നത് അതിനുത്തരവാദിത്തപ്പെട്ട ഏജൻസികളാണ്. ഈ ഏജൻസികൾ പ്രവർത്തിക്കുന്നത് ഇന്റലിജൻസ് സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ കാര്യങ്ങളിൽ സ്റ്റേറ്റിനോ ഭരണസംവിധാനത്തിനോ വലിയ റോളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.വി.ഐ.പി.കളുടെയും സുരക്ഷാ ഭീഷണിയുള്ള വി.ഐ.പികളുടെയും സുരക്ഷയ്ക്കായി മാർഗനിർദേശങ്ങളുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ സുരക്ഷാ മാനദണ്ഡങ്ങൾ പോലീസിന്റെ ബ്ലൂ ബുക്ക് പ്രകാരമാണ്. സംസ്ഥാന പോലീസ്, പോലീസ് ഇന്റലിജൻസ്, ഐ.ബി, എൻ.എസ്.ജി. തുടങ്ങിയ സംവിധാനങ്ങളാണ് ഇത്തരം കാര്യങ്ങൾ…

Read More

‘ഇത് സ്റ്റാലിന്റെ റഷ്യയല്ല, പേടിയുണ്ടെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെ’; മുഖ്യമന്ത്രിയുടെ യാത്രയിൽ പ്രതിഷേധം അറിയിച്ച് യുഡിഎഫ് നേതാക്കൾ

വഴിതടഞ്ഞുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയിൽ പ്രതിഷേധം അറിയിച്ച് യുഡിഎഫ് നേതാക്കൾ. പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്തിന് ജനങ്ങളെ ബന്ധിയാക്കി റോഡിലിറങ്ങുന്നു. ഇത് സ്റ്റാലിന്റെ റഷ്യയല്ല. കേരളത്തിൽ ഇത് വച്ചുപൊറുപ്പിക്കില്ലെന്നും സതീശൻ പറഞ്ഞു. ഇന്നും ക്ലിഫ് ഹൗസ് മുതല്‍ മസ്കറ്റ് ഹോട്ടല്‍ വരെ ഗതാഗതം തടഞ്ഞ് മുഖ്യമന്ത്രി യാത്ര തുടര്‍ന്നതാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിച്ചത്. അതേസമയം ജിഎസ്ടി നഷ്ടപരിഹാരം വൈകുന്നുവെന്ന പ്രചാരണം സിപിഎമ്മിന്റെ ക്യാപ്സൂള്‍ ആണെന്നും സതീശന്‍ ആരോപിച്ചു. ആകെ 750 കോടി…

Read More

 അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ബജറ്റിലെ നികുതി വർദ്ധനവിനെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ  കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കി.  റവന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയിൽ സർക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.  അഞ്ച് വർഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകൾ പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ട് സർക്കാറിന് തിരിച്ചടിയുണ്ടാക്കുന്നതാണ്. സംസ്ഥാനത്ത് മൊത്തം റവന്യു കുടിശിക…

Read More

കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന് പ്രചരണം നടക്കുന്നു; വ്യാജപ്രചരണം യുവാക്കൾ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ നിന്നും വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൊഫഷണൽ കോഴ്‌സ് പഠിക്കാൻ ഇവിടുന്ന് വിദ്യാർഥികൾ പുറത്ത്‌പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാൻ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണൽ കോഴ്‌സുകാർക്കും ഒരുക്കും. കേരളം വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. കേരളം ജീവിക്കാൻ കൊള്ളാത്തനാട്, യുവാക്കൾ ഇവിടം വിടണം എന്നുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇത്…

Read More