എഐ ക്യാമറ ഇടപാട്; 132 കോടി രൂപയുടെ അഴിമതി: രമേശ് ചെന്നിത്തല

എഐ ക്യാമറ ഇടപാടിൽ നടന്നത് 132 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഒളിച്ചുകളിക്കുകയാണ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ മൗനം തുടരുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞു സർക്കാരിന് രക്ഷപ്പെടാനാവില്ല. കെൽട്രോൺ പുറത്തുവിട്ട രേഖകൾ ക്രമക്കേട് തെളിയിക്കുന്നതാണ്. പ്രവർത്തി പരിചയമില്ലാത്ത കമ്പനികൾക്ക് കരാർ നൽകിയാണ് ഇടപാട് നടത്തിയത്. കെൽട്രോൺ പല രേഖകളും മറച്ചുവയ്ക്കുന്നു. സർക്കാർ…

Read More

ദ് കേരള സ്റ്റോറി; ‘നുണ ഫാക്ടറിയുടെ ഉൽപന്നം: മുഖ്യമന്ത്രി

 ‘ദ് കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ‘ദ് കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ പുറത്തുവന്നിരുന്നു. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്‌ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘപരിവാർ പ്രൊപ്പഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘കേരളത്തിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ…

Read More

എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല

എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. വൈകാതെ ഈ ബന്ധം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നുവെന്നും അവരാണ് ഭരണം നിയന്ത്രിക്കുന്നതെന്നും മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു വെന്നും ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നതായും അദ്ദേഹം തുറന്നടിച്ചു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ…

Read More

കേജ്‌രിവാളിന്റെ വസതി നവീകരിക്കാൻ 45 കോടി; ധൂർത്ത് ആരോപിച്ച് ബിജെപി

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവ‌ുമായ അരവിന്ദ് കേജ്‌രിവാൾ ഔദ്യോഗിക വസതി നവീകരിച്ചതിൽ ധൂർത്ത് ആരോപിച്ച് ബിജെപി. 45 കോടി രൂപ നികുതിപ്പണം ചെലവാക്കിയാണ് കേജ്‌രിവാൾ ‘ആഡംബരത്തിന്റെ രാജാവാ’യതെന്ന് പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുഡി ആരോപിച്ചു. സംസ്ഥാനം കോവി‍ഡ് പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോഴായിരുന്നു നവീകരണത്തിന്റെ പേരിലുളള ധൂർത്ത്. ഔദ്യോഗിക വാഹനമോ വസതിയോ സുരക്ഷയോ സ്വീകരിക്കില്ലെന്നു 2013 ൽ പറഞ്ഞ കേജ്‌രിവാൾ ഇന്ന് ഔദ്യോഗിക വസതി നവീകരിക്കാൻ 45 കോടി രൂപ ചെലവാക്കിയെന്നും അദ്ദേഹം രാജി…

Read More

‘എഐ ക്യാമറയിൽ അടിമുടി ദുരൂഹത’: പിണറായിക്ക് കത്തയച്ച് സതീശൻ

എഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാർ, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് ഫയല്‍…

Read More

സ്വർണ്ണം, ഡോളർ കടത്ത് കേസുകൾ: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണം, ഡോളർ കടത്ത് ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ കോടതിയാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവെച്ചു. അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന്…

Read More

ഷഹറൂഖ് സെയ്ഫിയുടെ അറസ്റ്റ്; പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കോഴിക്കോട് ട്രെയിന്‍ ആക്രമണക്കേസിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പൊലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന്…

Read More

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജി; മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം; ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത

ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്ത സിറിയക് ജോസഫ്, ഉപലോകയുക്ത ഹാറൂൺ ഉൽ റഷീദ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു.പി.ജോസഫ് എന്നിവരാണ് ഇനി കേസ് പരിഗണിക്കുക. മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരേയും പ്രതിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.  അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ എ കെ.കെ രാമചന്ദ്രൻറെയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയൻറെയും കുടുംബത്തിനും പണം നൽകിയതിന് എതിരെയായിരുന്നു പരാതി. കേസിൽ…

Read More

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രം സമർപ്പിക്കാൻ  കേന്ദ്ര അനുമതി തേടാൻ പൊലീസ്

വിമാനത്തിനുളളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിൻറെ അനുമതി തേടാൻ പൊലീസ്. പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് ചുമത്തിയത് കൊണ്ടാണ് ഈ നീക്കം. യൂത്ത് കോൺഗ്രസ് പ്രവർത്തരെ ഇ.പി.ജയരാജൻ ആക്രമിച്ച കേസിൽ റിപ്പോർട്ട് കോടതിയിൽ വൈകാതെ സമർപ്പിക്കും. സ്വർണ കടത്ത് വിവാദങ്ങളുടെ പശ്ചാത്തിൽ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായായിരുന്നു വിമാനത്തിനുള്ളിലെ പ്രതിഷേധം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ വധിക്കാൻ…

Read More

മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ റിയാസ് ആക്ഷേപിക്കണ്ട; വിഡി സതീശൻ

ഭരണപക്ഷത്തിന്റെ ധാർഷ്ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയുടെ അകത്തും സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആൻഡ് വാർഡിന്റെ നേതൃത്വത്തിൽ ആക്രമിച്ചതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് തുടർച്ചയായി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ നിഷേധിക്കുകയാണ്. ഇന്നും ഒരു കാരണവുമില്ലാതെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. സഭയിൽ മുഖ്യമന്ത്രി മറുപടി…

Read More