ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടതിന് കേസ്; മൈക്കും, ആംബ്ലിഫയറും കസ്റ്റഡിയിലെടുത്ത് പൊലീസ്

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത സംഭവത്തിൽ മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാളെ ഇലട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തും. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്‌നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് കൊടുക്കുമെന്നും പൊലീസ് വിശദീകരിച്ചു. അതേസമയം, കേസെടുത്ത നടപടിയിൽ പരിഹാസവും പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സാങ്കേതിക പ്രശ്‌നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോൺഗ്രസ് പക്ഷം….

Read More

എം.സി. റോഡ് ‘ഉമ്മൻ ചാണ്ടി റോഡ്’ എന്നാക്കണം; മുഖ്യമന്ത്രിയ്ക്ക് സുധീരന്റെ കത്ത്

ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മൻചാണ്ടി റോഡ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. അദ്ദേഹത്തിന്റെ വിലാപയാത്ര സമാനകളില്ലാത്തതായിരുന്നുവെന്നും എം.സി. റോഡ് യഥാർഥത്തിൽ ഉമ്മൻചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും വി.എം. സുധീരൻ കത്തിൽ വ്യക്തമാക്കി. വി.എം സുധീരന്റെ കത്തിന്റെ പൂർണ രൂപം പ്രിയപ്പെട്ട മുഖ്യമന്ത്രി, ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാൽ സ്നേഹിക്കപ്പെടുകയും ചെയ്ത മുൻ മുഖ്യമന്ത്രി പ്രിയപ്പെട്ട ഉമ്മൻചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി

ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമാണ്. അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍‌സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു….

Read More

രാജിയില്ലെന്ന് ബിരേൻ സിങ്; രാജിക്കത്ത് കീറിക്കളഞ്ഞ് അണികൾ

മണിപ്പുരിൽ ഗവർണറെ കാണാൻ എത്തിയപ്പോൾ അനുയായികൾ തടഞ്ഞതിനു പിന്നാലെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബിരേൻ സിങ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിർണായക ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയില്ലെന്ന് അദ്ദേഹം അറിയിച്ചു. രാജിസന്നദ്ധത അറിയിക്കാനാണ് ഗവർണറെ കാണുന്നതെന്നു വാർത്ത വന്നതോടെയാണ് അണികൾ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബിരേൻ സിങ്ങിനെ തടഞ്ഞത്. രാജിക്കത്ത് ബലമായി പിടിച്ചുവാങ്ങി കീറിക്കളയുകയും ചെയ്തു. ഇതോടെ ഗവർണറെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചു. അതേസമയം, രാജിവയ്ക്കുന്നത് ഒഴിവാകാൻ ബിരേൻ സിങ്ങിന്റെ സമ്മർദ തന്ത്രമാണോ ഇതെന്നും സംശയമുണ്ട്. ഇതിനിടെ, മണിപ്പുരിൽ…

Read More

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സതീശൻ

കൈതോലപ്പായയിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായി ദേശാഭിമാനിയിലെ മുൻ പത്രാധിപ സമിതിയംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. ശക്തിധരന്റെ വെളിപ്പെടുത്തലിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനു ധൈര്യമുണ്ടോയെന്ന് സതീശൻ വെല്ലുവിളിച്ചു. പ്രതിപക്ഷത്തിനെതിരെ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോയെന്നും, അന്വേഷണത്തിൽ ഇരട്ടനീതി പാടില്ലെന്നും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ”കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായി ഒരു പരാതിക്കാരന്റെ പഴയകാലത്തെ മൊഴിയനുസരിച്ച് വീണ്ടും കേസെടുത്ത് മുന്നോട്ടു പോവുകയാണ്. ഇത് ആരോപണങ്ങളുടെ…

Read More

മുഖ്യമന്ത്രി ധൂർത്തടിക്കുന്നത് ജനങ്ങളുടെ പണം: വിമർശിച്ച് ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ തീര്‍ഥയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സിഗരറ്റ് ഉൽപാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലാണെന്നും ഗവര്‍ണർ വിമർശിച്ചു. കുട്ടികളുടെ ഭാവി വച്ചാണ് കളിക്കുന്നതെന്നും ഗവർണർ പറഞ്ഞു. മിക്ക സര്‍വകലാശാലകൾക്കും സ്ഥിര വൈസ്ചാൻസലർമാരില്ലെന്നും അദ്ദേഹം പറഞ്ഞു. 

Read More

3 ദിവസത്തെ സന്ദർശനം; മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തി. ഹവാനയിൽ നിന്ന് ഇന്നലെ രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഭാര്യ കമലാ വിജയനുമുണ്ട്. നാളെ ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. 19 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. അമേരിക്ക ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴിയാണ്…

Read More

മുഖ്യമന്ത്രിയുടെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്രത്തിന്റെ അനുമതി

മുഖ്യമന്ത്രി പിണറായി വിജയൻറെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സർക്കാരിൻറെ അനുമതി. അടുത്ത മാസം 8 മുതൽ 18 വരെയാണ് യാത്ര. യുഎസ് യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ക്യൂബയിലേക്കും പോവുക. യുഎസിൽ ലോക കേരള സഭാ മേഖല സമ്മേളനവും പിന്നെ ലോക ബാങ്ക് പ്രതിനിധികളുമായി ചർച്ചയും നടത്തും. നേരത്തെ, കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചിരുന്നു. അബുദാബി ഇൻവെസ്റ്റ്‌മെന്റ്…

Read More

‘സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോൾ വേണ്ടെന്നുവച്ച് സിദ്ധരാമയ്യ

‘സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോൾ പിൻവലിക്കാൻ ബെംഗളുരൂ സിറ്റി പൊലീസ് കമ്മിഷണറിന് നിർദേശം നൽകിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതം നേരിൽ കണ്ടതിനെ തുടർന്നാണ് നടപടി. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ സിദ്ധരാമയ്യ തന്നെയാണ് അറിയിച്ചത്. ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഐപികൾ യാത്ര ചെയ്യുന്ന വേളയിലാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരിക്കുന്നത്. മറ്റു വാഹനങ്ങൾ എല്ലാം തടഞ്ഞ് വിഐപി വാഹനങ്ങൾക്ക് സുഗമമായി പോകുന്നതിന് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക് എന്നത് കൊണ്ട് അർഥമാക്കുന്നത്….

Read More