‘വയനാട് ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഢ്യം’; മുംബൈ മാരത്തോൺ ഓടാനൊരുങ്ങി ഡോ.കെ.എം എബ്രഹാം; ജഴ്സിയും ഫ്ലാഗും കൈമാറി മുഖ്യമന്ത്രി

മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയും ആയ ഡോ.കെ.എം എബ്രഹാമിന് ജഴ്സിയും ഫ്ലാഗും കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽ മല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ. വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന…

Read More

‘മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെജ്‍രിവാൾ മുഖ്യമന്ത്രിയാകും’: ജനക്ഷേമ പദ്ധതികൾ വോട്ടാകുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ്

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന് എഎപി മുതിർന്ന നേതാവ് സഞ്ജയ് സിങ്. വോട്ടുകൾ അട്ടിമറിയ്ക്കാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാൽ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്ന് സഞ്ജയ് സിങ് എംപി  പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾ എഎപിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. നിരവധി ക്ഷേമ പദ്ധതികൾ ജനങ്ങൾക്കായി നടപ്പാക്കി. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെജ്‍രിവാൾ മുഖ്യമന്ത്രിയാകും. വോട്ടിംഗ് അട്ടിമറിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞെന്നും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ്…

Read More

മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല; അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല: എം കെ മുനീർ

മുഖ്യമന്ത്രി പദവിയേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന്  ലീഗ് നേതാവ് എം കെ മുനീർ. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല.. ജാമിയ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്.. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല.അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല.തിരഞ്ഞെടുപ്പിലേക്ക്  ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു മുന്നണി വിപുലീകരണത്തിന് നിലവിൽ ചർച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാർട്ടിയുമായി ചർച്ച നടത്താൻ ചുമതലപ്പെടുത്തിയാൽ ലീഗ് അത് നിർവഹിക്കും.ഒരുമിച്ച് ചായ…

Read More

മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്; ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല: കെ മുരളീധരൻ

ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ലെന്ന് കെ മുരളീധരൻ. എല്ലാവരും എല്ലാവരെയും പുകഴ്ത്താറുണ്ട്,  ആരെയും ഇകഴ്ത്താറില്ല. എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രി ആരെന്ന് ചർച്ച ചെയ്യാനുള്ള സമയമല്ല ഇത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ കാർഗ്യയുമുള്ളപ്പോൾ മുഖ്യമന്ത്രി കാര്യം ഇവിടെ ചർച്ച ചെയ്യേണ്ടതില്ല.കോൺഗ്രസ്‌ നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനമെടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു  ഗ്രൂപ്പിന്‍റെ  കാലഘട്ടമൊക്കെ അവസാനിച്ചു. നേതാക്കൾക്ക് സ്ഥാനം കിട്ടാനാണ് ഗ്രൂപ്പ് എന്നുള്ളത് പ്രവർത്തകർ മനസ്സിലാക്കിയിട്ടുണ്ട്. നേതാക്കൾക്ക് അധികാരം കിട്ടുമെന്ന് തോന്നുമ്പോൾ ആളുകൾ…

Read More

തോമസ് ഐസക് അഴിമതിയെ ന്യായീകരിക്കുകയാണ്; കെഎഫ്‌സി അഴിമതിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി സതീശൻ

കേരള ഫിനാൻഷ്യൽ കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുൻ ധനമന്ത്രി തോമസ് ഐസക് അഴിമതിയെ ന്യായീകരിക്കുകയാണ്. നിയമവിരുദ്ധമായതാണ് അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയതെന്നും ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ഡയറക്ടർ ബോർഡ് യോഗം ചേർന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  ഡയറക്ടർ ബോർഡിൻ്റെ അനുമതിയില്ലാതെ നിക്ഷേപം നടത്തിയത് നിയമ ലംഘനമാണ്. ഈ നിക്ഷേപം അനിൽ അംബാനിയുടെ കമ്പനികൾ പൊളിയുന്ന കാലത്താണ് നടത്തിയത്. ആർസിഎൽ എന്ന മാതൃ…

Read More

മുഖ്യമന്ത്രി വിളിച്ച യോ​ഗത്തെ വളരെ പ്രതീക്ഷയോടെ നോക്കികാണുന്നു; വയനാട് ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടാകണം: കുഞ്ഞാലിക്കുട്ടി

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോ​ഗത്തെ വളരെ പ്രതീക്ഷയോടെ നോക്കികാണുന്നുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി  ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടാകണം. സർക്കാർ ഇതിനോടകം ഏറെ സമയം നഷ്ടപ്പെടുത്തിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എത്രത്തോളം പണം കിട്ടിയാലും തികയാത്ത സ്ഥിതിയാണ്. സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും എത്രത്തോളം സംഭാവന നൽകാൻ ആകുമെന്ന് യോഗത്തിന് ശേഷം അറിയാൻ ആകും. ദുരന്തബാധിതർക്ക് സ്വീകാര്യമായ നടപടിയുണ്ടായില്ലെങ്കിൽ ബാക്കി കാര്യങ്ങളെക്കുറിച്ച് പ്രതിപക്ഷം ചിന്തിക്കും. പുനരധിവാസം വൈകിയതിൽ ദുരന്തബാധിതർക്ക് പരിഭവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ…

Read More

വിസ്മയ ജീവനൊടുക്കിയ കേസ്; ‘പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കും’: കുടുംബം

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരോൾ അനുവദിച്ച നടപടി പൊലീസ് റിപ്പോർട്ടിന് വിപരീതമാണ്. ജയിലിന് ഉള്ളിൽ നിന്ന് പ്രതിയ്ക്ക് സഹായം കിട്ടിയെന്നാണ് സംശയിക്കുന്നത്. സമഗ്രമായ അന്വേഷണം വേണം. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു. കിരണിന് 30 ദിവസത്തെ പരോള്‍ ആണ് അനുവദിച്ചത്. പൊലീസ് റിപ്പോർട്ട്…

Read More

രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ഏറ്റവും കുറവ് ആസ്‌തിയുള്ളവരിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യത്തെ ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന് റിപ്പോർട്ട്. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. രാജ്യത്തെ ഏറ്റവും കുറവ് ആസ്‌തിയുള്ള മുഖ്യമന്ത്രി മമതാ ബാന‌ർജിയാണ്. 15 ലക്ഷം രൂപയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആകെ ആസ്‌തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി ഒരു കോടി 18 ലക്ഷം രൂപയാണ്. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും ആകെ ആസ്തി 1,630…

Read More

‘മൻമോഹൻ സിങിനോട് മുഖ്യമന്ത്രി അനാദരവ് കാട്ടി’; പെരിയ കേസ് വിധിയിലും രൂക്ഷമായി വിമർശിച്ച് സതീശൻ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാര ചടങ്ങ് നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിൻ്റെ താജ് ഹോട്ടൽ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 10 വർഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിതെന്നും സംസ്കാര ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്റെ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെരിയ കേസ് വിധിയിലും സി.പി.എമ്മിനും സർക്കാരിനുമെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. പെരിയ ഇരട്ട കൊലകേസ് വിധി നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്….

Read More

ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കും; പ്രീമിയർ ഷോകൾ നിരോധിച്ച നടപടി പിൻവലിക്കില്ല: തെലങ്കാന മുഖ്യമന്ത്രി

പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രീമിയർ ഷോകൾ നിരോധിച്ച നടപടി പിൻവലിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലുഗുസിനിമാ പ്രതിനിധി സംഘത്തോട് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ല. ചിരഞ്ജീവി, അല്ലു അർജുന്‍റെ അച്ഛൻ അല്ലു അരവിന്ദ്, വെങ്കടേഷ് അടക്കമുള്ള പ്രമുഖ താരങ്ങളും നിർമാതാക്കളും മറ്റ് തെലുഗു ഫിലിംചേംബർ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സംക്രാന്തി റിലീസുകളുടെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണ് സർക്കാരിന്‍റെ ഈ തീരുമാനം….

Read More