പി ജയരാജൻ ആർമിയെ ശാസിച്ചത് പഴയ ചരിത്രം; മുഖ്യമന്ത്രിയുടെ സ്തുതി ഗാനത്തിൽ തെറ്റില്ല; ഇ പി ജയരാജൻ
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗാനത്തിൽ തെറ്റില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ജനം ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം. അതിൽ തെറ്റില്ല. പി ജയരാജൻ ആർമിയെ പാർട്ടി ശാസിച്ചത് പഴയ ചരിത്രം. അതിപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചും ഇ പി ജയരാജൻ സംസാരിച്ചു. ഗവർണറെ കാണാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ കൃഷിക്കാരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ ഗവർണർക്കല്ല,…