ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ; ലാവ്‌ലിനിൽ ക്ലീൻചിറ്റ് നൽകിയ ഉദ്യോഗസ്ഥൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ: ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. 2008ൽ ലാവ‌്‌ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ആർ. മോഹൻ എന്ന ഉദ്യോഗസ്ഥൻ നിലവിൽ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. വർഷങ്ങളായി ഈ ആദായനികുതി വകുപ്പ് മുൻ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അംഗമാണെന്നും ഷോൺ ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഇടം ലഭിച്ചത് ഉദ്ദിഷ്ട കാര്യത്തിന്…

Read More

കേരളത്തിൽ മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വില; ഷാഫി പറമ്പിൽ

കേരളത്തിൽ മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സ്പ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകാത്തത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷം സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ തകർച്ചയിലാണെന്ന് പ്രചരിപ്പിച്ച് കുത്തകളെ ചില്ലറ വിപണയിലേക്ക് ഇറക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നതെന്ന് നോട്ടീസിന് മറുപടി നൽകവേ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ‘സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ ഇല്ലായെന്ന് മന്ത്രിക്ക് സഭയിൽ രേഖാമൂലം സമ്മതിക്കേണ്ടി വന്നു. ഞങ്ങളുന്നയിക്കുന്ന ജനകീയ പ്രശ്നങ്ങളുടെ ആത്മാർത്ഥത സിപിഐയുടെ സംസ്ഥാന കൗൺസിലിൽ ഇരിക്കുന്ന ഭാര്യക്ക് മനസ്സിലായിട്ടും മന്ത്രിക്ക്…

Read More

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയിലേക്ക്; എം.എൽ.എ സ്ഥാനം രാജിവെച്ചു

മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. ഇതിന് മുന്നോടിയായി അശോക് ചവാന്‍ മഹാരാഷ്ട്ര നിയമസഭാ അംഗത്വം രാജിവെച്ചു. അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായാണ് വിവരം. കഴിഞ്ഞ കുറച്ച് നാളുകളായി അശോക് ചവാന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്ന് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ടാണ് അശോക് ചവാന്‍ രാജിക്കത്ത് കൈമാറിയത്. മഹാരാഷ്ട്രയില്‍ അടുത്തിടെ കോണ്‍ഗ്രസ് വിടുന്ന മൂന്നാമത്തെ നേതാവാണ് അശോക് ചവാന്‍. ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍കേന്ദ്ര മന്ത്രി മിലിന്ദ് ദേവ്‌റയും മുന്‍മന്ത്രി ബാബ…

Read More

യുപി മന്ത്രിസഭ ഇന്ന് അയോധ്യയിൽ

ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഇന്ന് അയോധ്യയിലെത്തും. കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടി എംഎൽഎമാരും അയോധ്യ യാത്രയിൽ പങ്കെടുക്കുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ സമാജ് വാദി പാർട്ടി വിട്ടു നിൽക്കും, അവര്‍ ക്ഷണം നിരസിച്ചിരിക്കുകയാണ്. മന്ത്രിസഭാ യോ​ഗമടക്കം അയോധ്യയിൽ സംഘടിപ്പിക്കുന്നുണ്ട്. ലക്നൗവിൽ നിന്നും 10 പ്രത്യേക ബസുകളിലാണ് എംഎല്‍എ മാർ പുറപ്പെട്ടിരിക്കുന്നത്, മുഖ്യമന്ത്രി യോഗി ആദിത്വനാഥ് ഉച്ചയോടെ എത്തുമെന്നാണ് റിേപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Read More

‘കേരളത്തിലെ മുഴുവൻ ആളുകളുടെയും മുഖ്യമന്ത്രിയാണെന്ന് ഓർക്കണം’;പിണറായി വിജയനെതിരെ ഓർത്തഡോക്സ് സഭ

കേരളത്തിലെ മുഴുവൻ ആളുകളുടെയും മുഖ്യമന്ത്രിയാണു താനെന്നു പിണറായി വിജയൻ ഓർക്കണമെന്ന് ഓർത്തഡോക്‌സ് സഭാ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. കുറച്ചാളുകളുടെ മുഖ്യമന്ത്രിയായി മാത്രമിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെങ്കിൽ അപകടം വിളിച്ചുവരുത്തും. പുത്തൻകുരിശിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ആശങ്കയ്ക്കു വക നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച കോട്ടയത്തു മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ വേദിയിലിരുത്തിയും അദ്ദേഹം  ആവർത്തിച്ചു. മാർത്തോമ്മൻ പൈതൃക സംഗമം തെക്കൻ മേഖലാ ദീപശിഖാ പ്രയാണത്തിനുള്ള തുമ്പമൺ ഭദ്രാസനതല സ്വീകരണ…

Read More

‘മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപി ശ്രമം, കേസിന്റെ ലക്ഷ്യം മുഖ്യമന്ത്രി’: എംവി ഗോവിന്ദൻ

എക്‌സാലോജിക് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മകളുടെ പേരിൽ കേസെടുത്ത് അച്ഛനെ കുടുക്കാനുള്ള ബിജെപിയുടെ ശ്രമമാണ് നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്‌സാലോജിക് കേസുമായി ഹൈക്കോടതിയിൽ പോയ ഷോൺ ജോർജ്ജിന് ബിജെപി ഭാരവാഹിത്വം നൽകിയെന്നും കേസിന് പിന്നിൽ ആരാണെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി കേസുകൾ പലതും കൈകാര്യം ചെയ്യുന്ന ഒരു എംഎൽഎ തന്നെയാണ് നിയമസഭയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം…

Read More

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ കേസ്; ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകില്ല

ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്‌സണൽസുരക്ഷാ ഉദ്യോഗ്സ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന് എസ്.സന്ദീപിനോടും ഇന്ന് രാവിലെ പത്ത് മണിക്ക് ആലപ്പുഴ സൗത്ത് സ്റ്റേഷനില് ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. ജോലിത്തിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നാണ് നിലപാട്. ഗൺമാൻ അനിൽ ഇന്നും മുഖ്യമന്ത്രിക്കൊപ്പം സഭയിലെത്തി കഴിഞ്ഞ ഡിസംബർ 15ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി…

Read More

ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു; ഇനി എൻഡിഎയ്‌ക്കൊപ്പം

‘ഇന്ത്യ’ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി ജെ.ഡി.യു. നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എൻ.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങൾക്ക് മുമ്പുതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ചേർന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് അദ്ദേഹം ഗവർണർക്ക് രാജി സമർപ്പിച്ചത്. വൈകിട്ടോടെ എൻ.ഡി.എ. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാൽ, മുന്നണിമാറ്റം സംബന്ധിച്ച് നിതീഷ് പ്രതികരിച്ചിട്ടില്ല.

Read More

ഒരു മത സ്ഥാപനത്തിൻറെ ഉദ്ഘാടനം രാഷ്ട്രത്തിൻറെ പരിപാടിയാക്കി; രാജ്യം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതെന്ന് മുഖ്യമന്ത്രി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ട്. എല്ലാമതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോൾ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു. ഒരു മത സ്ഥാപനത്തിൻറെ…

Read More

‘കേരളത്തോട് കേന്ദ്രം വെല്ലുവിളിക്കുകയാണ്; ഇതിന്‍റെ ആത്യന്തിക തിരിച്ചടി ജനങ്ങൾക്കാണ്’: എംവി ഗോവിന്ദന്‍

കേന്ദ്രത്തിനെതിരെ ദില്ലിയില്‍ നടത്തുന്ന സമരത്തില്‍ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫില്‍ പൂര്‍ണ പിന്തുണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തോട് കേന്ദ്രം വെല്ലുവിളിക്കുകയാണ്. ഇതിന്‍റെ ആത്യന്തിക തിരിച്ചടി ജനങ്ങൾക്കാണ്. യോജിച്ച സമരത്തില്‍നിന്നും വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് എന്നാണ് പ്രതിപക്ഷ വിശദീകരണം. ജനങ്ങളോടൊപ്പം നിൽക്കാനാകില്ലെന്നാണ് പ്രതിപക്ഷം പരസ്യ നിലപാട് എടുക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. കെഎസ് ചിത്രയെ പോലുള്ള പ്രതിഭ എടുത്ത നിലപാട് വിമർശിക്കപ്പെടുകയാണ്, എന്നാല്‍,…

Read More