കെജ്രിവാളിന്റെ ജാമ്യം നീട്ടണമെന്ന ഹർജി പരിഗണിക്കുക ജൂൺ 7-ന്; നാളെ ജയിലിലേക്ക്

മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ ഏഴിലേക്ക് മാറ്റി ഡൽഹി റൗസ് അവന്യൂ കോടതി. ഇതോടെ, ഞായറാഴ്ച തന്നെ കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവരും. മാർച്ച് 21-ന് ഇ.ഡി. അറസ്റ്റുചെയ്ത കെജ്രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി നേരത്തെ സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന്…

Read More

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യം നീട്ടാൻ വിസമ്മതിച്ച് സുപ്രിംകോടതി: ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് മടങ്ങണം

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ നൽകിയ അപേക്ഷ സ്വീകരിക്കാൻ സുപ്രീംകോടതി റജിസ്ട്രി വിസമ്മതിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്കുകൂടി ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ കേജ്‌രിവാൾ സമീപിച്ചിരുന്നു. എന്നാൽ ഹർജി പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി റജിസ്ട്രിയെയോ വിചാരണക്കോടതിയെയോ സമീപിക്കണമെന്നുമായിരുന്നു സുപ്രീംകോടതി നിർദേശം. തുടർന്നാണ് റജിസ്ട്രിയെ സമീപിച്ചത്. കേജ്‌രിവാളിന് ജാമ്യം അനുവദിച്ചപ്പോൾതന്നെ ജൂൺ 2ന് ജയിലിൽ തിരിച്ചെത്തണമെന്നും സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണു റജിസ്ട്രി അപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ചത്….

Read More

എല്ലാ വകുപ്പിലും കയിട്ടുവാരുന്നത് മന്ത്രി മുഹമ്മദ് റിയാസ്;

രണ്ടാം ബാർകോഴയുടെ വിശദാംശങ്ങൾ പുറത്തുവന്ന് 5 ദിവസമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ അതേക്കുറിച്ച് മിണ്ടുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യുഡിഎഫ് സർക്കാരിന്റെ  കാലത്തുണ്ടായതിന്റെ ആവർത്തനമാണിതെന്നും കോഴിക്കോട് നടത്തിയ വാർ‌ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പിലും കയിട്ടുവാരുന്നത് മന്ത്രി മുഹമ്മദ് റിയാസാണ്. നിഴൽ മുഖ്യമന്ത്രിയാണ് റിയാസ് എന്നും സുരേന്ദ്രൻ ആരോപിച്ചു. ‘‘മുഖ്യമന്ത്രിയുടെ അറിവോടെയാണ് ബാർകോഴ അഴിമതി നടന്നത്. മദ്യനയം മാറ്റാൻ മന്ത്രിസഭയിൽ ചർച്ച നടന്നോ? മറ്റ് ഘടകകക്ഷികളെ അറിയിച്ചോ? എന്തുകൊണ്ടാണ് ഓൺലൈനായി യോഗം നടത്തിയത്? എക്സൈസ് വകുപ്പിനെതിരെ…

Read More

കെജ്രിവാളിന്‍റെ അവസ്ഥ വരും മുമ്പ് മുഖ്യമന്ത്രി രാജി വയ്ക്കണം: കെ സുരേന്ദ്രൻ

കേരളത്തിൽ ഡൽഹി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്‍റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്‍റെ ശബ്‍ദരേഖ ഈ സർക്കാരിന്‍റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന…

Read More

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാൾ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. ഇന്ന് രാവിലെ പതിവ് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. പിറന്നാൾ ദിനം ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്.  ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നതിന് തലേദിവസമാണ് 72 വർഷമായി വെളിപ്പെടുത്താതിരുന്ന ജന്മദിന രഹസ്യം മുഖ്യമന്ത്രി പരസ്യമാക്കിയത്. ഔദ്യോഗിക രേഖകൾ പ്രകാരം മാർച്ച് 21നാണ് ജനനത്തീയതി എങ്കിലും യഥാർത്ഥ ജന്മദിനം മേയ് 24നാണെന്നാണ് മുഖ്യമന്ത്രി അന്ന് അറിയിക്കുകയായിരുന്നു. …

Read More

മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും മുൻപ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതേക്കുറിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ലെന്നും. ആനന്ദ ബോസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ​ഗവർണർ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തീർപ്പാക്കി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെയുള്ള തന്റെ ഹർജിയിൽ വിധി പറയാൻ ഹൈകോടതിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഫെബ്രുവരി 29ന് വാദം പൂർത്തിയായിട്ടും ഹൈകോടതി വിധി പറയാൻ വൈകിയതിൽ പ്രതിഷേധിച്ചുകൊണ്ടാണ് സോറൻ ഇപ്പോഴത്തെ ഹർജി സമർപ്പിച്ചത് എന്നാൽ മെയ് മൂന്നിന് ഹൈകോടതി വിധി പ്രസ്താവിച്ചതോടെ ഹർജി നിഷ്ഫലമായെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൂടാതെ അടുത്തയാഴ്ച പരിഗണിക്കുന്ന…

Read More

കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം; ഇ ഡി രാഷ്ട്രീയം കളിക്കുന്നുവെന്ന് രാജ്യസഭാ എം പി കപിൽ സിബൽ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ വിഷയത്തിൽ ഇ ഡി രാഷ്ട്രീയം കളിക്കുകയാണെന്ന് രാജ്യസഭാ എം പി കപിൽ സിബൽ പറഞ്ഞു. ബി ജെ പിയിൽ ചേർന്ന ഹാർദിക് പട്ടേൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് അറിയണമെന്നും കപിൽ സിബൽ പറഞ്ഞു. ഇന്നലെ ഇഡി സുപ്രീംകോടതിയിൽ തങ്ങളുടെ ഭാഗം അവതരിപ്പിച്ചുകൊണ്ട് അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകേണ്ടതില്ലെന്ന് പറഞ്ഞു. പ്രചാരണത്തിനുള്ള അവകാശം നിയമപരമായ അവകാശമാണ്, ഭരണഘടനാപരമായ അവകാശമല്ലെന്നതാണ് കാരണം. അത് ശരിയാണ്. എന്നാൽ ആരെങ്കിലും…

Read More

സത്യം ജയിച്ചു, ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും വിജയം; സുപ്രീംകോടതി വിധിയെ സ്വാഗതംചെയ്ത് ആം ആദ്മി പാര്‍ട്ടി

മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യമനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതംചെയ്ത് ആം ആദ്മി പാര്‍ട്ടി. ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രത്യാശയുടെ കിരണം വിധിയിലൂടെ സുപ്രീംകോടതി നല്‍കിയെന്ന് എ.എ.പി. നേതാവും ഡല്‍ഹി മന്ത്രിയുമായ ഗോപാല്‍ റായ് പറഞ്ഞു. പാര്‍ട്ടിയും ഡല്‍ഹിയിലെ ജനങ്ങളും സുപ്രീംകോടതിക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗോപാല്‍ റായ്. മന്ത്രി അതിഷി, നേതാക്കളായ സൗരഭ് ഭരദ്വാജ്, പ്രിയങ്ക കക്കാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍…

Read More

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു

നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചോദ്യം ചെയ്യലിൻറെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. രഹസ്യമായാണ് ചോദ്യം ചെയ്യൽ നടന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ സുനിൽ കുമാർ, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു എന്നാണ് സൂചന. അക്രമം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യൽ നടന്നിരിക്കുന്നത്. മുമ്പ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്യാൻ…

Read More