‘മൈക്കിനോട് പോലും കയർക്കുന്ന അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി’; സിപിഎം സംസ്ഥാന സമിതിയിൽ പിണറായിക്ക് വിമർശനം

സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം. വിദേശ യാത്രാ വിവാദം മുതൽ മൈക്ക് വിവാദമടക്കം വിമർശനവിധേയമായി. വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയർക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി എന്നുവരെ വിമർശനം ഉയർന്നു. പൊതു സമൂഹത്തിലെ ഇടപെടൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും സമിതിയിൽ നിർദേശങ്ങൾ വന്നു. കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട്, ശൈലജയെ ഒതുക്കാനാണ് വടകരയിൽ മത്സരിപ്പിച്ചത് എന്നടക്കമുള്ള പരോക്ഷ പരാമർശവും സമിതിയിൽ…

Read More

‘കേരള പൊലീസിൽ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ല, 8 വർഷത്തിനുള്ളിൽ 108 പേരെ പിരിച്ചുവിട്ടു’; നിയമസഭയിൽ മുഖ്യമന്ത്രി

കേരള പൊലീസിൽ ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സർക്കാർ നയമെന്ന് നിയമസഭയിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആർജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പൊലീസിൻറെ പ്രത്യേകതകളാണ്. ഈ നിലയിൽ പ്രകടമായ മാറ്റം ഇന്ന് കേരള പൊലീസിൽ ദൃശ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള പൊലീസ് മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥർ സേനയുടെ…

Read More

ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും: മുഖ്യമന്ത്രി

എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിർമ്മാണവും മറ്റും നടത്തുന്നവർക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങൾ അമർച്ച ചെയ്യുവാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ വ്യക്തമാക്കി….

Read More

മാസപ്പടി ഇടപാട്; മുഖ്യമന്ത്രിക്കും വീണ വിജയനും ഹൈക്കോടതി നോട്ടീസ്

സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനവും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ്. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻറെ ഹർജിയിലാണ് മുഖ്യമന്ത്രിയും മകളും അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് നൽകിയത്. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴൽ നാടൻ പ്രതികരിച്ചു. എക്‌സാലോജിക് , സിഎംആർഎൽ മാസപ്പടി കേസിൽ ഹൈക്കോടതി ഇടപെടൽ സ്വാഗതാർഹമെന്ന് വി.ഡി.സതീശൻ പറഞ്ഞു. മാത്യു കുഴൽനാടൻറെ നിയമ പോരാട്ടം തുടരും. പാർട്ടി പൂർണ പിന്തുണ നൽകുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Read More

സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎൽഎ സ്ഥാനം രാജിവെച്ചു

സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്റെ ഭാര്യ കൃഷ്ണ കുമാരി റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം എംഎൽഎ സ്ഥാനം രാജിവച്ചു. കൃഷ്ണകുമാരി റായിയുടെ രാജി സ്പീക്കർ എ.എൻ ഷെർപ്പ സ്വീകരിച്ചതായി സിക്കിം നിയമസഭാ സെക്രട്ടറി ലളിത് കുമാർ ഗുരുങ് അറിയിച്ചു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ 32 അസംബ്ലി സീറ്റുകളിൽ 31 എണ്ണവും സംസ്ഥാനത്തെ ഏക ലോക്‌സഭാ മണ്ഡലവും നേടിയാണ് പ്രേം സിംഗ് തമാംഗിൻ്റെ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) സംസ്ഥാനത്ത് വന്‍ വിജയം സ്വന്തമാക്കിയത്….

Read More

കുവൈത്ത് ദുരന്തം; മരിച്ച 23 മലയാളികള്‍ക്കും അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി

കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടേതടക്കം 31 മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. തമിഴ്നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്നാട് മന്ത്രി കെ എസ് മസ്താൻ ഏറ്റുവാങ്ങി. കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ഓരോരുത്തർക്കായും ഒരുക്കിയിടത്ത്…

Read More

ആന്ധ്രാ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാർട്ടി(ടി.ഡി.പി) അധ്യക്ഷൻ ചന്ദ്രബാബു നായിഡു അധികാരമേറ്റു. ഗന്നാവരം കെസറാപ്പള്ളി ഐ.ടി. പാർക്കിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ എസ്. അബ്ദുൾ നസീർ സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, രാംദാസ് അത്താവലെ, അനുപ്രിയ പട്ടേൽ, ചിരാഗ് പാസ്വാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഇത് നാലാംതവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. ജനസേന പാർട്ടി അധ്യക്ഷനും നടനുമായ പവൻ…

Read More

കേരളത്തിൽ നിന്ന് മുഖ്യമന്ത്രിക്കും ഗവർണർക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാനത്തെ 115 ബിജെപി നേതാക്കൾക്കും ക്ഷണം. സംസ്ഥാനത്ത് നിന്നുള്ള എംപിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവർ പോകുമോയെന്ന് വ്യക്തമല്ല. കേരളാ ഹൗസിലാണ് ക്ഷണക്കത്ത് ലഭിച്ചത്. സിപിഎം പിബി യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലാണ് ഉള്ളത്.

Read More

‘മുഖ്യമന്ത്രിയുടെ ധാർഷ്ട്യം’; മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ വിളി തരം താഴ്ന്നത്: വി ഡി സതീശൻ

യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ വിളി തരംതാഴ്ന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് വിമര്‍ശനത്തോട് അസഹിഷ്ണുതയാണ്. ചുറ്റുമുള്ളത് ഉപചാപക സംഘങ്ങള്‍. ഇരട്ടചങ്കന്‍, കാരണഭൂതന്‍ എന്നൊക്കെ കേട്ട് ആവേശഭരിതനായി കോള്‍മയിര്‍കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘ഒരു തിരുത്തലുമില്ലാതെ മുഖ്യമന്ത്രി ഇങ്ങനെ പോകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. കാലം കാത്തുവെച്ച നേതാവാണ് പിണറായി വിജയന്‍ എന്നു പറഞ്ഞയാളാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അന്ന് മുഖ്യമന്ത്രി അതിനെ…

Read More

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചരണത്തിന് കിട്ടിയ തിരിച്ചടി: സതീശന്‍

ജനവിരുദ്ധ സര്‍ക്കാരിന്‍റെ  മുഖത്തേറ്റ പ്രഹരമാണ് യു.ഡി.എഫിന് അനുകൂലമായ ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്‍റെ  പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. സര്‍ക്കാരിന്‍റെ  വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ യു.ഡി.എഫ് വിജയിച്ചു. കേരളത്തില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്‍റെ  കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ…

Read More