സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കുടിശ്ശിക സമയ ബന്ധിതമായി വിതരണം ചെയ്യും; മുഖ്യമന്ത്രി നിയമസഭയിൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്….

Read More

‘ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ’; പിണറായിയെ തള്ളി ഗോവിന്ദൻ

എസ്എഫ്ഐയെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐയെന്നും ആക്രമണങ്ങളെ നേരിട്ടുകൊണ്ട് അല്ലേ എസ്എഫ്ഐ വളർന്നുവന്നതെന്നുമാണു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ കുട്ടികളെ തിരുത്തുമെന്നും അടിക്കും ഇടിക്കും പോകരുതെന്ന് ഉപദേശിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘എസ്എഫ്ഐയ്‌ക്കെതിരെ കടന്നാക്രമണം നടക്കുന്നു എന്നതു ശരിയാണ്. വസ്തുതാപരമായ കാര്യങ്ങൾ പരിശോധിക്കും. കുട്ടികളെ തിരുത്തേണ്ടിടത്ത് തിരുത്തും. കുട്ടികളെ തിരുത്തണമെന്നു തന്നെയാണ് അഭിപ്രായം. അടിയിലൂടെയും ഇടിയിലൂടെയുമല്ല പ്രശ്നങ്ങൾ പറഞ്ഞു തീർക്കേണ്ടത്. അതൊക്കെ അവരെ…

Read More

‘നവകേരള സദസിനിടെ നടന്നത് രക്ഷാപ്രവർത്തനം തന്നെ’; പരാജയത്തിന് കാരണം ആ വിഷയമല്ലെന്ന് മുഖ്യമന്ത്രി

നവകേരളാ യാത്രയ്ക്കിടയിലെ ‘രക്ഷാപ്രവർത്തനം’ വീണ്ടും നിയമസഭയിൽ ചർച്ചയായി. നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐക്കാർ നടത്തിയത് രക്ഷാപ്രവർത്തനം തന്നെയാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ‘രക്ഷാപ്രവർത്തനം’ എന്ന് വിളിച്ചതിനാലാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടു പോയത് എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന് മുമ്പിലേക്ക് ആളുകൾ ചാടിവീണത് എന്തിനായിരുന്നു ആ ഘട്ടത്തിൽ അവരെ പിടിച്ചു മാറ്റുന്നത് സാധാരണഗതിയിൽ രക്ഷാപ്രവർത്തനം അല്ലേ? എന്താ സംശയം. അവരുടെ ദേഹത്ത് തട്ടാതിരിക്കാൻ വേണ്ടിയല്ലേ അവരെ പിടിച്ചു മാറ്റുന്നത്. അത് എങ്ങനെ കുറ്റകരമാകും. കണ്ട വസ്തുത പറയാൻ…

Read More

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശം; ശമ്പളവും പ്രത്യേക അലവൻസുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി

സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തൻ്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള പ്രത്യേക അലവൻസുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തൻ്റെ ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ നവീകരണത്തെക്കുറിച്ചും ഫർണിച്ചറുകൾ വാങ്ങുന്നതിനെക്കുറിച്ചും തന്നോട് ചോദിച്ചെങ്കിലും താൻ നിരസിച്ചതായും ഉപമുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പ് ഓഫീസിന്റെ അറ്റകുറ്റപ്പണി വേണ്ടെന്ന് ഞാൻ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. പുതിയ ഫർണിച്ചറുകൾ വാങ്ങരുതെന്നും നിർദേശം നൽകി. ആവശ്യമെങ്കിൽ സ്വന്തമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ വിതരണ പരിപാടിയിൽ പങ്കെടുത്ത ശേഷം യോഗത്തെ അഭിസംബോധന…

Read More

‘കേരളത്തിന്റെ പൊതുവിദ്യാഭ്യാസരം​ഗം മികച്ചത്‌, സർവകലാശാലനിയമങ്ങൾ അറുപഴഞ്ചൻ’: മുഖ്യമന്ത്രി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വർഷ ബിരുദ കോഴ്സുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പരിഷ്കാരങ്ങൾക്ക് തുടക്കമാവുന്നു. പരമ്പരാഗത കോഴ്സുകൾ ആധുനിവത്കരിച്ചു. അടുത്ത ഘട്ടത്തിൽ നിലവിലെ പോഗ്രാമുകൾ തന്നെ പുതുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഏത് നൊബേൽ സമ്മാനജേതാക്കളുടെ ടീമിലും ഒരു മലയാളി ഉണ്ടാകും. പക്ഷേ ആ മികവ് കേരളത്തിൽ ഉണ്ടാകുന്നില്ല. നമ്മുടെ പ്രതിഭകൾ ഇവിടം വിടുമ്പോഴാണ് റിസൾട്ട് ഉണ്ടാക്കുന്നതെന്നും അതെന്ത് കൊണ്ടെന്ന് നമ്മൾ പരിശോധിക്കണം. തുടർച്ചയായ പഠനവും ടെസ്റ്റും എന്ന…

Read More

‘മുഖ്യമന്ത്രിയുടെ രീതികൾ അത്ര പോര, മന്ത്രിമാർ ഒട്ടും പോര’; പിണറായിക്കെതിരെ ജില്ലാ കമ്മറ്റികൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം തുടർന്ന് സിപിഎം ജില്ലാ കമ്മറ്റികൾ. ഏറ്റവും ഒടുവിൽ കോട്ടയം, ആലപ്പുഴ ജില്ലാ കമ്മറ്റികളിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുയർന്നത്. മുഖ്യമന്ത്രിയുടെ ശൈലി പാർട്ടിക്ക് ചേർന്നതല്ലെന്നും അത് തിരുത്തണമെന്നുമായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. മന്ത്രിമാരിൽ വീണാ ജോർജ്, എംബി രാജേഷ്, കെ എൻ ബാലഗോപാൽ എന്നിവർക്കെതിരെയാണ് കാര്യമായ വിമർശനമുണ്ടായത്. ഒന്നാം പിണറായി സർക്കാരിൽ കെ കെ ശൈലജ വഹിച്ചിരുന്ന ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നായായിരുന്നു ചില പ്രതിധിനികൾ ചോദിച്ചത്….

Read More

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജനുവരി 31നാണ് ഭൂമി അഴിമതി കേസിൽ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു തൊട്ടുമുൻപ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇ.ഡി നടപടിയ്‌ക്കെതിരെ ഇപ്പോഴും പ്രതിപക്ഷ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കേ ലഭിച്ച ജാമ്യം ഇന്ത്യാ സഖ്യത്തിനു ആശ്വാസം നൽകുന്നതാണ്. വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ…

Read More

ടിപി കേസ് പ്രതികൾക്ക് വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിർദ്ദേശത്തെ തുടർന്ന്: ഷാഫി പറമ്പിൽ

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുളള നീക്കത്തിനെതിരെ ഷാഫി പറമ്പിൽ എംപി. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ രക്ഷധികാരി മുഖ്യമന്ത്രിയാണ്. പ്രതികൾക്ക് വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിർദ്ദേശത്തെ തുടർന്ന് തന്നെയാണ്. പൊലീസ് വിളിച്ചപ്പോഴാണ് കെ കെ രമ പോലും കാര്യങ്ങൾ അറിയുന്നത്. സ്പീക്കറിനെ കൊണ്ടു പോലും ശിക്ഷായളവിനുള്ള നീക്കമില്ലെന്ന് പറയിപ്പിച്ചു. സഭയിൽ ഹാജരാവാൻ സ്പീക്കർക്കും മുഖ്യമന്ത്രിക്കും എന്തു മുഖമാണ് ഉള്ളത്. നടപടി തെറ്റാണെന്ന ബോധ്യത്തിലാണ് ഇരുവരും സഭയിൽ ഇല്ലാത്തതെന്നും ഷാഫി പറഞ്ഞു എന്നാൽ…

Read More

സാഹിത്യ നഗര പദവി പ്രഖ്യാപന ചടങ്ങ്; ‘മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം ടിയോടുള്ള നീരസം കാരണം’, ആരോപണവുമായി പ്രതിപക്ഷം

കോഴിക്കോട്ട് യുനെസ്‌കോ സാഹിത്യ നഗര പദവിയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം ടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടെന്ന് പ്രതിപക്ഷം. സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി നടത്തിയ വിമർശനം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നാണ് യുഡിഎഫ് ആരോപണം. എന്നാൽ അസൗകര്യം മുഖ്യമന്ത്രി ദിവസങ്ങൾക്കു മുൻപ് തന്നെ അറിയിച്ചിരുന്നുവെന്നും മറ്റ് വ്യാഖ്യാനങ്ങൾ തെറ്റാണെന്നും കോർപ്പറേഷൻ വിശദീകരിച്ചു. യുനെസ്‌കോയുടെ സാഹിത്യ നഗര പട്ടികയിൽ രാജ്യത്ത് ആദ്യമായി ഇടംപിടിക്കുന്ന നഗരമെന്ന നേട്ടമാണ് കോഴിക്കോട് സ്വന്തമാക്കിയത്. ഈ…

Read More

‘കെകെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾക്ക് ആഗ്രഹമുണ്ട്, വടകരയിൽ പരാജയപ്പെട്ടത്’: പി.ജയരാജൻ

ഭാവിയിൽ കെകെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന പരാമർശവുമായി സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദയനീയ പരാജയം ഏൽക്കേണ്ടിവന്നതിന്റെ കാരണങ്ങൾ വിലയിരുത്താൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരത്തിൽ പരാമശമുണ്ടായതെന്നാണ് റിപ്പോർട്ട്. യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെയുൾപ്പടെ അതിരൂക്ഷമായ വിമർശനമാണ് ഉണ്ടായത്. ‘വടകരയിലെ ജനങ്ങൾക്കും ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്’ എന്നിങ്ങനെയായിരുന്നു ജയരാജന്റെ…

Read More