
‘ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആഗ്രഹിച്ചു’; മുഖ്യമന്ത്രി
ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആഗ്രഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈ കോ സ്റ്റോറിൽ ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ ഇവിടെ ഒന്നുമില്ലെന്ന് ചിലർ പ്രചരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും ഇത്തരം പ്രചാരങ്ങളെ തള്ളിയാണ് ജനം തുടർഭരണം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരക്കാർക്ക് നാണം അടുത്തുകൂടി പോയിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ”ഓണം എന്നത് എള്ളോളമില്ല പൊളിവചനമെന്നാണല്ലോ. ഞാൻ ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. എന്തെല്ലാം പ്രചരണം നടത്തി?…