കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല, സംഘ്പരിവാർ വർഗീയ രാഷ്ട്രീയത്തെ തുടച്ചുനീക്കും; മുഖ്യമന്ത്രി

കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബി.ജെ.പി ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും രണ്ടാം സ്ഥാനം പോലും ലഭിക്കില്ല. സംഘ്പരിവാറിന്റെ വർഗീയ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പ്രകടനപത്രിക ഫാസിസത്തെ നേരിടാൻ പര്യാപ്തമല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൗരത്വഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസ് കുറ്റകരമായ മൗനം പാലിക്കുകയാണ്. പൗരത്വനിയമം റദ്ദ് ചെയ്യുമെന്ന് പറയാൻ എന്തുകൊണ്ടാണ് കോൺഗ്രസിന് കഴിയാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പാനൂരിലെ ബോംബ് സ്ഫോടനം തീർത്തും നിയമവിരുദ്ധമായ പ്രവർത്തനമാണ്. പൊലീസ്…

Read More

പെരുമാറ്റ ചട്ടലംഘനം: മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാതൃകാ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നത് പെരുമാറ്റ ചട്ടലംഘനമാണ് എന്നാണ് പരാതിയിലെ ആരോപണം. സംസ്ഥാന സർക്കാരിന്റെ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗമാണ് ഇടതുമുന്നണി പ്രവർത്തകർ വീടുവീടാന്തരം കയറി വിതരണം ചെയ്യുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 16 പേജുള്ള പുസ്തകം എല്ലാ വീടുകളിലും വിതരണം ചെയ്യുകയാണ്….

Read More

കേന്ദ്രം പെരുമാറുന്നത് ജനാധിപത്യവിരുദ്ധമായി, കേരളത്തിന്റെ നേട്ടങ്ങൾക്കുളള ശിക്ഷയാണ് കേന്ദ്രസർക്കാർ നൽകുന്നതെന്ന് മുഖ്യമന്ത്രി

ഇന്ത്യയുടെ ഫെഡറൽ ഘടകങ്ങൾ തകർക്കുവാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വിവിധ മേഖലകളിൽ സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവർന്നെടുക്കുവാൻ ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര അവഗണനക്കെതിരെ കേരളം ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഇന്ത്യൻ റിപ്പബ്ലിക്കിലെ ചരിത്ര നിമിഷത്തിലാണ് നമ്മൾ.സംസ്ഥാന അവകാശങ്ങളുടെ ലംഘനത്തിനെതിരായ പുതിയ സമരമാണിത്. ഫെഡറൽ സംവിധാനം സംരക്ഷിക്കണം.ലൈഫ് മിഷന് വേണ്ടി 17 104 കോടി 87 ലക്ഷം രൂപയാണ് ചെലവായത്. 2081 കോടിയാണ് കേന്ദ്രം നൽകിയത്. വെറും 12.17…

Read More

ഗവർണർ-സർക്കാർ തർക്കം: സുപ്രീംകോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ നവകേരള സദസ്സിന്‍റെ പ്രഭാത സദസ്സിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതി ഇടപെടാൻ പോകുന്നു എന്ന കാര്യം ഏറെ ശ്ലാഘനീയമാണ്. ഈ വിഷയത്തിൽ മാർഗനിർദ്ദേശം രൂപവത്കരിക്കുമെന്ന് പറഞ്ഞപ്പോൾ അതിന് സഹായകമായ നിലപാടാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം…

Read More

കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്സ്: മുഖ്യമന്ത്രി

കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്സെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കണ്ണൂർ കല്യാശേരി പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിലാണു പ്രതികരണം. ‘‘ഒരു അഭ്യർഥന മാത്രമേയുള്ളൂ. എൽഡിഎഫ് സർക്കാരിനെ പിന്താങ്ങുന്നവരും ഇന്നത്തെ ഘട്ടത്തിൽ സർക്കാർ പറയുന്നത് കേൾക്കാൻ ആഗ്രഹിച്ച് എത്തുന്നവരുമായ ആയിരക്കണക്കിന് ആളുകളുണ്ട്. അവരാരും ഇക്കാര്യത്തിൽ പ്രകോപിതരാകരുത്. പ്രകോപനം സൃഷ്ടിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്. ‘‘ഞങ്ങൾ തളിപ്പറമ്പിലേക്കു വരുമ്പോൾ ബസിനു മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടിവീണു….

Read More

നവകേരള സദസ്സിന് ഇന്ന് തുടക്കം, ഉദ്ഘാടനം കാസർകോട്

സംസ്ഥാന സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി സംഘടിപ്പിക്കുന്ന നവ കേരള സദസ്സിന് ഇന്ന് തുടക്കം. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവെളികെയിൽ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാലു മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ…

Read More

‘ആദിവാസികളെ ഷോകേയ്സ് ചെയ്തിട്ടില്ല, നടന്നത് അനുഷ്ഠാന കലകളുടെ അവതരണം’: മുഖ്യമന്ത്രി

കേരളീയം പരിപാടിയില്‍ ആദിവാസികളെ മനുഷ്യ പ്രദര്‍ശന വസ്തുക്കളാക്കി എന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികളെ ഷോകേയ്സ് ചെയ്തിട്ടില്ലെന്നും നടന്നത് അനുഷ്ഠാന കലകളുടെ അവതരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം. പന്തക്കാളി, കളവും പുള്ളുവന്‍പാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഒപ്പമാണ് പളിയ നൃത്തവും അവതരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയര്‍ എന്ന ആദിവാസി വിഭാഗത്തിന്‍റെ…

Read More

കേരളീയം വൻ വിജയം, പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം; 2-ാം കേരളീയത്തിന് ഒരുക്കം തുടങ്ങിയെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്കാരവും വിളിച്ചോതിയ ഒന്നാം കേരളീയം വൻ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങൾ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് ഇന്ന് മന്ത്രിസഭാ യോഗം രൂപം നൽകിയെന്നും പറഞ്ഞു. മണി ശങ്കർ അയരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ് കേരളീയത്തിനെതിരായ പ്രതിപക്ഷ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ലുകളായ മതനിരപേക്ഷത, സോഷ്യലിസ്റ്റ് ആശയങ്ങള്‍, ഫെഡറല്‍…

Read More

60 ഇലക്ട്രിക് സ്മാർട്ട് ബസുകളുടെയും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരത്ത് 60 ഇലക്ട്രിക് സ്മാർട്ട് ബസുകളുടെയും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഹൈബ്രിഡ് ഹൈടെക് ബസുകളുടെയും ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചു. ഇതുകൂടാതെ മാർഗദർശി, എന്റെ കെ.എസ്.ആർ.ടി.സി എന്നീ ആപ്പുകളുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചിട്ടുണ്ട്. ഫ്ലാഗ് ഓഫിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു തുടങ്ങിയവർ ഇലക്ട്രിക് ബസിൽ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്തു. നേരത്തെ 113 ഇലക്ട്രിക് സ്മാർട്ട് ബസുകൾ നിരത്തിലറക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതിനായി 104 കോടി രൂപ മുതൽമുടക്കുണ്ട്. ഇതിന്റെ ആദ്യ…

Read More

വയനാട് വാഹനാപകടം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

വയനാട് മാനന്തവാടി കണ്ണോത്തു മലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ…

Read More