
വിവാദ ഭാഗം മുഖ്യമന്ത്രി പറഞ്ഞതല്ല, പിആര്‍ ഏജന്‍സി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ഹിന്ദു ദിനപത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു ദിനപത്രം. അഭിമുഖം വന്നത് ഡല്‍ഹിയിലെ പിആര്‍ ഏജന്‍സി വഴിയാണ്, വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ലെന്നും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണെന്നും പറഞ്ഞ് പിന്നീട് പിആര്‍ ഏജന്‍സി എഴുതി നല്‍കിയതാണ്. ഇത് മാധ്യമധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും ആ വാക്കുള്‍ അഭിമുഖത്തിലേതായി ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്ന് ഹിന്ദു അറിയിച്ചു. ഹിന്ദു എഡിറ്ററാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ താഴെയാണ് എഡിറ്ററുടെ വിശദീകരണം എന്നനിലയില്‍ എഴുതി നല്‍കിയത്….