‘വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല; ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യേണ്ട’: മുഖ്യമന്ത്രി

ഏഷ്യനെറ്റ് ന്യൂസ് കോഴിക്കോട് മേഖലാ ഓഫീസില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന ബിബിസി റെയ്ഡുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ വീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ‘ബിബിസി റെയ്ഡുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ട. ബിബിസിയുടെ റെയ്ഡ് ഒരു ഭരണാധികാരിയുടെ വര്‍ഗീയകലാപത്തിലെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതിനായിരുന്നു. ഇവിടെയുള്ള റെയ്ഡ് ഏതെങ്കിലും ഭരണാധികാരിക്കോ സര്‍ക്കാരിനോ എതിരായുള്ളതല്ല. അതുകൊണ്ട് ഇതിനെ പ്രതികാര നടപടിയെന്ന് പറഞ്ഞാല്‍ വിലപോവില്ല’ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി…

Read More

മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നുവെന്ന് വി.ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശന്‍, മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നുവെന്നും വിമര്‍ശിച്ചു. രണ്ട് കുട്ടികൾ കരിങ്കൊടി കാട്ടുമ്പോൾ മുഖ്യമന്ത്രി ഓടിയോളിക്കുകയാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. ജനകീയ സമരം കാണുമ്പോൾ അവരെ ആത്മഹത്യാ സ്വാഡ് എന്നാണ് പാര്‍ട്ടി സെക്രട്ടറി വിളിക്കുന്നത്. എന്നാല്‍, പ്രതിഷേധിക്കുന്ന കെഎസ്‍യു പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമാണെന്നും സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാർ ചില കാര്യങ്ങൾ മറച്ചു വെക്കാനാണ് ശ്രമിക്കുന്നതെന്നും…

Read More