
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം: നാളെ മണ്ഡലതല പര്യടനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നാളെ (മാർച്ച് 30) മണ്ഡലതല പര്യടനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ തിരുവനന്തപുരം മണ്ഡലത്തിലാണ് പര്യടനമെന്നും ഫേസ്ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംരക്ഷിക്കാൻ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതുണ്ടെന്നും കുറിപ്പിൽ അവകാശപ്പെട്ടു. ‘വർഗീയതക്കെതിരെ നാടിന് വേണ്ടി നമുക്ക് ഒന്നിച്ചിറങ്ങാം’ എന്ന തലവാചകവും ലോക്‌സഭാ മണ്ഡല പര്യടന പോസ്റ്ററിലുണ്ട്. മാർച്ച് 30 മുതൽ ഏപ്രിൽ 22വരെയാണ് പര്യടനം. ‘ജനങ്ങൾ നേരിടുന്ന യഥാർഥ…