
ഫിഫ ക്ലബ് ലോകകപ്പ് ; മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം
വർണശബളമായി മാറി ക്ലബ് ലോകകപ്പ് ഫൈനലിന്റെ സമാപന ചടങ്ങ്. മത്സരത്തിന് മുന്നോടിയായി വിവിധ കലാപരിപാടികൾ അരങ്ങേറി. രാത്രി 8.35നായിരുന്നു സമാപന ചടങ്ങ്. ലോകപ്രശസ്തരായ ഗായിക ബെബെ രക്ഷെയും ഡിജെ ഡേവിഡ് ഗേറ്റയും ചേർന്ന് പരിപാടി അവതരിപ്പിച്ചു. സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനി എന്നിവർ ചേർന്ന് വിജയികളായ മാഞ്ചസ്റ്റർ സിറ്റിയെ കിരീടമണിയിച്ചു. ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിനെയാണ് സിറ്റി തകർത്തത്. സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ്…