ജമ്മു കശ്മീരിലെ കുൽഗാമിൽ മേഘവിസ്ഫോടനം; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ മേഘവിസ്ഫോടനം. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ കുൽഗാം ജില്ലയിലെ ദംഹൽ ഹൻജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. മുഖ്താർ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും  കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടങ്ങി.  ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്ഫോടനം ഉണ്ടായി. റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശ്രീനഗർ – ലേ…

Read More

ജമ്മു കശ്മീരിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനം

ജമ്മു കശ്മീരിലെ ഗണ്ടർബാലിൽ മേഘവിസ്ഫോടനം. ഇതിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ജനവാസ മേഖലകളിൽ വെള്ളം കയറിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ ആളപായമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 190 ലധികം റോഡുകൾ അടച്ചിരിക്കുകയാണ്‌. പ്രളയത്തിൽ സംസ്ഥാനത്തെ 294 ട്രാൻസ്‌ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നിട്ടുണ്ട്. സംസ്ഥാനത്തെ കനത്ത മഴ 3 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ഉത്തരാഖണ്ഡ് കേദാർനാഥിൽ ഉണ്ടായ ഉരുൾപൊട്ടലിനേ തുടർന്ന് മേഖലയിൽ കുടുങ്ങിയ തീർത്ഥാടകരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 1300 ഓളം പേർ…

Read More

ഹിമാചലിലെ മേഘവിസ്ഫോടനം: കാണാതായ 45 പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതം

ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ കാണാതായ 45 പേരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിൽ രക്ഷാപ്രവർത്തകർ. മണ്ഡി, ഷിംല, കുള്ളു ജില്ലകളിലാണ് വ്യാഴാഴ്ച മേഘവിസ്ഫോടനം ഉണ്ടായത്. ആകെ അഞ്ചുപേർ മരിച്ചു. ഇന്നു മേഖലയിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കാംഗ്ര, കുള്ളു, മണ്ഡി മേഖലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിനിടെ കാംഗ്ര, കുള്ളു, മണ്ഡി, ഷിംല, ചമ്പ, സിർമൗർ ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  കുള്ളു ജില്ലയിലെ മലാന 2 എന്ന വൈദ്യുത പദ്ധതി പ്രദേശത്തു…

Read More

ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനം; 3 മരണം, ഇരുന്നൂറോളം തീർത്ഥാടകർ കേദാർനാഥിൽ കുടുങ്ങി

ഉത്തരാഖണ്ഡിലെ കേദാർനാഥിലും ഹിമാചൽ പ്രദേശിലെ ഷിംലയിലെ സമേജ് ഖഡിലും മേഘസ്ഫോടനം. ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ ഗൻസാലിയിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. നൗതർ തോടിന് സമീപത്തെ ഭക്ഷണശാലയും കലുങ്കും ഒലിച്ചുപോയതിന് പിന്നാലെയായിരുന്നു മരണം. പ്രദേശത്തെ നിരവധി വീടുകൾ ഒലിച്ചുപോയി. പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മന്ദാകിനി നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഇരുന്നൂറോളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഷിംലയിലെ സമേജ് ഖഡിൽ ഒരാളുടെ മൃതദേഹം ലഭിച്ചു….

Read More

മേഘവിസ്‌ഫോടനത്തിന് പിന്നാലെ കുളുവിൽ മിന്നൽ പ്രളയം; ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

മേഘവിസ്ഫോടനത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മിന്നൽ പ്രളയം. ദേശീയപാത മൂന്നിൽ ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ധുണ്ഡിക്കും പൽച്ചനുമിടയിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണാലിയിലേക്ക് അത്യാവശ്യസാഹചര്യങ്ങളിൽ മാത്രമേ യാത്ര പാടുള്ളൂ എന്ന് പോലീസ് നിർദേശിച്ചു. ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണമെന്നും വഴിയിൽ അപകടമുണ്ടാവാനുള്ള സാധ്യത മുൻകൂട്ടിക്കാണണമെന്നും പോലീസ് അറിയിച്ചു. മണാലിയിലേക്കുള്ള വാഹനങ്ങളെ വഴിതിരിച്ചുവിടാൻ തുടങ്ങി. മണ്ഡിയിൽ 12, കിന്നൗരിൽ രണ്ട്, കങ്ഗ്രയിൽ ഒന്ന് എന്നിങ്ങനെ സംസ്ഥാനത്ത് ആകെ 15 പാതകളിൽ…

Read More

മേഘവിസ്ഫോടനത്തെ തുടർന്ന് അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വൻ നാശനഷ്ടം

മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിൽ വൻ നാശനഷ്ടമുണ്ടായി. ഷിയോമിയാ ജില്ലയിലെ മേച്ചുക്ക മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രളയത്തിൽ രണ്ട് വൈദ്യുത നിലയങ്ങൾ പൂർണ്ണമായും തകരാറിലായതോടെ പ്രദേശത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. വൻകൃഷിനാശമുണ്ടാവുകയും ഒട്ടേറെ വീടുകൾ ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രളയത്തിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചകളിൽ അരുണാചൽ പ്രദേശിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സ്ഥിതി മെച്ചപ്പെട്ടിരുന്നു. ഇന്ന് മഴ പ്രവചനവുമുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് രാവിലെ…

Read More

മേഘവിസ്ഫോടനം: ഹിമാചലിൽ ഏഴ് മരണം; ആറുപേരെ രക്ഷപ്പെടുത്തി

 ഹിമാചൽപ്രദേശിലെ സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് മരണം. ആറുപേരെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപ്പോയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഏഴ് പേരുടെ മരണത്തിൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു അനുശോചനം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങൾക്കു ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ  അധിക‍ൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) അറിയിച്ചു. മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ…

Read More