
യുഎഇയിൽ പെയ്ത മഴ ക്ലൗഡ് സീഡിങ് മൂലം അല്ല ; പ്രചാരണം തള്ളി അധികൃതർ
കനത്ത മഴക്ക് കാരണമായത് ക്ലൗഡ് സീഡിങ് മൂലമാണെന്ന പ്രചാരണങ്ങൾ തള്ളി അധികൃതർ. ചൊവ്വാഴ്ചത്തെ മഴക്ക് മുമ്പായി ക്ലൗഡ് സീഡിങ് നടന്നിട്ടില്ലെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. നിരവധിപേർ സാമൂഹിക മാധ്യമങ്ങളിൽ കനത്ത മഴക്ക് കാരണമായത് ക്ലൗഡ് സീഡിങ്ങാണെന്ന അഭിപ്രായം പങ്കുവെച്ച സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ജനങ്ങളുടെയും ക്ലൗഡ് സീഡിങ് നടത്തുന്ന വിമാനങ്ങളുടെയും പൈലറ്റുമാരുടെയും സുരക്ഷ പരിഗണിക്കുന്നതിനാൽ ഗുരുതരമായ കാലാവസ്ഥ സാഹചര്യങ്ങളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇതിന് മുതിരാറില്ല. മഴയുടെ ദിവസങ്ങളിൽ…