
റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവം; ‘അങ്ങനെ വേണ്ടിയിരുന്നില്ല’: തെറ്റുസമ്മതിച്ച് സിപിഎം
പാർട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ് കെട്ടിയ സംഭവത്തിൽ തെറ്റു സമ്മതിച്ച് സിപിഎം. അത്തരത്തിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പാർട്ടിക്കുണ്ടെന്ന് ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. ഹൈക്കോടതിയിൽ കേസ് വന്നതിനെ തുടർന്നാണ് പ്രതികരണം. പാർട്ടി സമ്മേളനത്തിനു റോഡ് അടച്ച് സ്റ്റേജ് കെട്ടാൻ ആരാണ് അധികാരം നൽകിയതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സിപിഎമ്മിന്റെ തിരുവനന്തപുരം പാളയം ഏരിയ സമ്മേളനത്തിനായി ഈമാസം അഞ്ചിനു വഞ്ചിയൂരിൽ റോഡിന്റെ ഒരുവശം പൂർണമായി അടച്ചതിനെ രൂക്ഷഭാഷയിലാണ് കോടതി വിമർശിച്ചത്. കോടതിയലക്ഷ്യക്കേസാണിത്. കേസ് റജിസ്റ്റർ…