
സഹായിച്ചിട്ടും പറ്റിക്കുന്നവർ ധാരാളമുണ്ട്: ബാല
മലയാളിക്കു പ്രിയപ്പെട്ട നടനാണ് ബാല. നടൻ മാത്രമല്ല, ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം സജീവമാണ്. തനിക്കു നേരിട്ട ഒരു ദുരനുഭവം തുറന്നു പറയുകയാണ് താരം. ബാലയുടെ വാക്കുകൾ: “ഒരു കുടുംബത്തിലെ മൂന്ന് തലമുറയെ ഞാന്‍ സാഹയിച്ചിരുന്നു. ഒരിക്കല്‍ അവരോട് ഞാന്‍ ചോദിച്ചു എന്തിനാണ് ഞാന്‍ നിങ്ങളെയും നിങ്ങളുടെ മൂന്ന് തലമുറയെയും സഹായിച്ചതെന്ന് അറിയാമോ എന്ന്? ആ ചേച്ചി പറഞ്ഞത് നിങ്ങളുടെ അടുത്ത് കാശ് ഉള്ളത് കൊണ്ടാണെന്ന്. യഥാർഥത്തിൽ അത്രയും കാലം ഞാന്‍ പൊട്ടനായിരുന്നുവെന്ന് പറയാം. എന്റെ കൈയില്‍ കാശുള്ളത് കൊണ്ടല്ല,…