
യു.എൻ കാലാവസ്ഥ ഉച്ചകോടിയെ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും
യു.എൻ കാലാവസ്ഥ ഉച്ചകോടിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. മോദിക്കു പുറമെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് രാഷ്ട്രനേതാക്കളും സമ്മേളനത്തിനായി ദുബൈയിൽ എത്തി. പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ നടപ്പാക്കാൻ വിസമ്മതിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് ആഗോള പരിസ്ഥിതി കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകി. ദുബൈ എക്സ്പോ സിറ്റിയിൽ ഇന്നലെയാണ് കോപ്പ് 28 ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. ഇന്നു മുതൽ അടുത്ത 3 ദിവസങ്ങളിലായി വിവിധ ലോകനേതാക്കൾ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഇന്നലെ…