ഉത്തരധ്രുവത്തിലെ വമ്പൻമാരായ വാൽറസുകൾ; കൊമ്പുകൾക്ക് 3 അടി വരെ; ഭീഷണിയായി കാലാവസ്ഥ വ്യതിയാനം

ഉത്തരധ്രുവത്തിലെ വമ്പന്മാരാണ് വാൽറസുകൾ. ഏതാണ്ട് ഏഴ് മുതൽ പന്ത്രണ്ട് അടി വരെ നീളത്തിൽ ഇവ വളരും, 1500 കിലോ വരെയൊക്കെ ഭാരവും വയ്ക്കും. 40 വർഷം വരെ ജീവിക്കുന്ന ഈ ജീവികൾക്ക് ആനകളെപ്പോലെ വലിയ കൊമ്പുകളുണ്ട്. 3 അടി വരെയൊക്കെ കൊമ്പുകൾക്ക് നീളമുണ്ടാകുമത്രെ. ഹിമപാളികൾ പൊളിക്കാനാണ് ഈ കൊമ്പ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്. ഒഡോബെനസ് റോസ്മാരസ് എന്ന് ശാസ്ത്രനാമമുള്ള വാൽറസുകൾ ആർടിക് സമുദ്രമേഖലയിലെ കീസ്റ്റോൺ ഗണത്തിൽപെടുന്ന ജീവികളാണ്. ഒരു സമയത്ത് വ്യാവസായിക അടിസ്ഥാനത്തിലുള്ള വേട്ടയാടൽ ഇവയ്ക്ക് വലിയ…

Read More

സൗദിയിൽ മഴയും കാലാവസ്ഥാ മാറ്റങ്ങളും വർധിക്കുന്നു; റിപ്പോർട്ട് പുറത്ത് വിട്ട് കാലാവസ്ഥാ കേന്ദ്രം

സൗദിയിൽ ഓരോ വർഷം കഴിയും തോറും മഴയുടെ തോത് വർധിച്ചു വരുന്നതായി കണക്കുകൾ. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് റിപ്പോർട്ട്. ഏതാനും വർഷങ്ങളായി സൗദിയിൽ മെച്ചപ്പെട്ട മഴയാണ് ലഭിക്കുന്നത്. ഇതോടൊപ്പം കാലാവസ്ഥ പ്രതിഭാസങ്ങളും വർധിക്കുന്നുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വക്താവ് ഹുസ്സൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ ജിദ്ദയിൽ ലഭിച്ച മഴ ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2009 ൽ ജിദ്ദയിൽ ലഭിച്ചത് 95 മില്ലി മീറ്റർ മഴയായിരുന്നു. 2011 ഓടെ ഇത് 111…

Read More

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ;കനത്ത മഴയ്ക്ക് കാരണം കാലാവസ്ഥ വ്യതിയാനമെന്ന് അന്താരാഷ്ട്ര പഠനം

വയനാട്ടിൽ 400ഓളം പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയ അതിശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പുതിയ പഠനം. അന്താരാഷ്ട്ര ഗവേഷകരുടെ കൂട്ടായ്മയായ വേൾഡ് വെതർ ആ​്രട്ടിബ്യൂഷനാണ് പഠനം നടത്തിയത്. ജൂലൈ 30ന് പുലർച്ചയുണ്ടായ അതിശക്തമായ മഴ 50 വർഷത്തിനിടക്ക് ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നും പഠനം വ്യക്തമാക്കി. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ളതിനേക്കാൾ ആഗോള താപനില 1.3 ഡ്രിഗ്രി വർധിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ വലിയ അളവിലുള്ള മഴയാണ് പ്രവചിക്കുന്നത്. മഴയുടെ തീവ്രതയിൽ ഏകദേശം നാല് ശതമാനത്തിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ…

Read More

കാലാവസ്ഥ മാറി… കടലിൻറെ നിറം മാറി; വിശദീകരിക്കാനാകാതെ ശാസ്ത്രലോകം

സമുദ്രങ്ങൾക്കു നിറം മാറ്റം സംഭവിക്കുന്നു. സമുദ്രജലം പച്ചനിറമണിയുന്നതായി ഗവേഷകർ കണ്ടെത്തി. ഇരുപതു വർഷത്തിനിടെ ഭൂമിയിലെ പകുതിയിലധികം സമുദ്രങ്ങളുടെയും നിറം ഗണ്യമായി മാറിയെന്നാണു പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. കാലാവസ്ഥാവ്യതിയാനമാണ് ഇതിനു കാരണമെന്നു ഗവേഷകർ സൂചിപ്പിക്കുന്നു. ഭൂമധ്യരേഖയ്ക്കു ചുറ്റുമുള്ള സമുദ്രങ്ങൾ പച്ച നിറത്തിലേക്കു മാറിയിരിക്കുന്നു. ഈ പ്രതിഭാസത്തെ വിശദീകരിക്കാൻ പഠനങ്ങൾ ആവശ്യമാണ്. കാലാവസ്ഥാവ്യതിയാനം ഇതുവരെ കാണാത്തവിധത്തിൽ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ നാഷണൽ ഓഷ്യാനോഗ്രഫി സെൻററിലെ സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. സമുദ്രത്തിൻറെ നിറം അതിൻറെ ഉപരിതലത്തിൽ കാണപ്പെടുന്നതിനെ അടിസ്ഥാനമാക്കി മാറുന്നുവെന്ന്…

Read More